ദൈവമേ (ക്രിസ്തീയ ഭക്തി ഗാനം)

ദൈവമേ..

ദൈവമേ, നിന്നെ ഞാനാശ്രയിക്കുന്നു,
ഹൃദയത്തിൽ നിന്റെ സ്നേഹം നിറയട്ടെ.

പ്രഭാതത്തിൽ നിന്നെ പാടുന്നു,
നിശബ്ദരാത്രിയിൽ നിന്നെ ഓർമ്മിക്കുന്നു.

കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നു,
നിന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ.

ജീവിതത്തിന്റെ വഴിയിൽ നീ കൂടെയുണ്ടാകൂ,
സ്നേഹവും ശാന്തിയും ഞാനുഭവിക്കട്ടെ.

നീർമ്മലമായ നിന്റെ കൃപയാൽ
എന്നെ കരുതി നിർത്തികൊള്ളൂ.

പാപങ്ങളിൽ നിന്നെ അകറ്റിക്കൊണ്ട്,
എന്നെ ശുദ്ധനാക്കി, സന്തോഷം പകരൂ.

ജീ ആർ കവിയൂർ
28 08 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത