പാതിരാവിന്റെ നിഴൽ"

"പാതിരാവിന്റെ നിഴൽ"

പാതിരാവിൽ പിന്നിലാവിൻ നിഴലത്ത്
പാതയോരത്ത് കാത്തിരുന്നു അവന്റെ
പദചലനങ്ങൾക്കായി കാതോർത്തു നിന്നു

ചന്ദ്രിക ഒളിപ്പിച്ച സ്വപ്നങ്ങൾ
മനസ്സിൻ തിരകളിൽ അലിഞ്ഞൊഴുകി,
നിശ്ശബ്ദതയിൽ മെല്ലെ മിടിച്ചു

ഓർമ്മയുടെ തീരത്ത് നിന്നൊരു നിമിഷം
കൈകളാൽ തൊട്ടറിഞ്ഞ മധുരസ്വപ്നം
കണ്ണീരിൻ സാഗരത്തിൽ മറഞ്ഞുപോയി

വരാമെന്ന വാഗ്ദാനം ഓർത്തു
മനസ്സിൻ്റെ വാതിലുകൾ തുറന്നിരുന്നു,
പ്രണയത്തിന്റെ ചിറകുകൾ തളർന്നുപോയി

നിന്റെ സാന്നിധ്യം മറിയാതെ പോകുമ്പോഴും
നിൻ നാമത്തിൽ ഉറങ്ങാതെ പാടുന്നു,
സ്വപ്നങ്ങളുടെ കണ്ണീരിൽ വീണു മുങ്ങി

നിശ്ചലമായ ഈ രാത്രിയിൽ ഞാൻ നിന്നെ തേടുന്നു
നിന്റെ ചിരിയിൽ മറഞ്ഞുപോയ പ്രകാശധാര
മറക്കാനാവാതെ ഹൃദയത്തിൽ വിരിഞ്ഞു നിൽക്കുന്നു


ജീ ആർ കവിയൂർ
05 09 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “