രാധേ ശ്യാം ( ഭജന )
രാധേ ശ്യാം ( ഭജന )
പ്രീയരാധേ അല്ലയോ നീ ദിവ്യരൂപിണി
ഹൃദയത്തിലങ്ങു നീ സദാ വസിക്കണമേ
മുരളിയുടെ നാദം നിറയുന്ന നേരത്തു
മനസ്സ് മുഴുവൻ മധുരം നിറഞ്ഞിടുന്നു
യമുനാ തീരത്തു മുരളി നാദമായ് പൊഴിയണേ
സ്നേഹഗാനത്തിൽ ഞാൻ പാടിടുന്നു
നിത്യസ്നേഹമാം രാധാകൃഷ്ണ
ദിവ്യസംഗമം ലോകം കേൾക്കുന്നു
പൂക്കളിൽ വിരിയുന്ന ദിവ്യസൗന്ദര്യം
നദികളിൽ ഒഴുകുന്ന അമൃതഗാനം
രാധാമാധവ സ്നേഹം പ്രകൃതിയുടെ മൂല്യം
ശാശ്വതമായി ലോകം കീർത്തിക്കുമേ
ധിം തക ധിം തക രാധേ ശ്യാം
ധിം തക ധിം തക രാധേ ശ്യാം
ജീ ആർ കവിയൂർ
19 09 2025
( കാനഡ, ടൊറൻ്റോ)
Comments