പ്രഭാത കിരണം

*പ്രഭാത കിരണം ...*


പ്രഭാതകിരണങ്ങൾ തിളങ്ങി
തുഷാര കിരണം മുത്ത് പോലെ
കണ്ടു ഉള്ളിൽ തോന്നി ആനന്ദം 
 (പ്രഭാത )

പ്രകാശമെങ്ങും പടരും പകലിന്‍
പ്രഭവം നീയല്ലോ - പകലിന്‍
പ്രഭവം നീയല്ലോ 
(പ്രഭാത )

പ്രകാശരൂപന്‍ പ്രപഞ്ച സ്വരൂപൻ
എരിഞ്ഞുയര്‍ന്നു കിഴക്കൻ ചക്രവാളത്തിൽ ജ്യോതിയായ് (പ്രകാശ )
വെയിലില്‍ നീര്‍മണി ബാഷ്പമായ്
പൂവും വാടികരിഞ്ഞു - ഹോ 
സൂര്യദേവൻ്റെ ഭാവം മങ്ങി...
(പ്രഭാത )

കരുതുന്നു പുല്ലിലും പൂവിലും
കിനാവു കണ്ട് തീരും മുന്നേ
 മരണം അടുക്കുന്നു (കരുതുന്നു )
കാലം മാറും ഓര്‍മ്മകള്‍ മായും
നിൻ ചിരമായ് തെളിയും - സൂര്യ ദേവ
ജീവന്റെ അമൃതായി നീ വാഴ്ക കല്പാന്ത്യം 

(പ്രഭാത )

ജീ ആർ കവിയൂർ
09 03 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ