അദൃശമായൊരു ഇടം

 അദൃശമായൊരു ഇടം


നിഴലകലാത്ത നിശ്ചലമാകാത്ത

നീല തടാകമാണ് എന്ന് പറയുകിൽ

നക്ഷത്രങ്ങൾ ഒഴിയാത്ത ഉടമല്ലോ

നിർത്താതെ കുറുകും അമ്പല പ്രാവല്ലോ


എല്ലാവരും കൊണ്ട് നടക്കുന്ന ആർക്കും

എപ്പോഴും കയറി ചെല്ലാനാവാത്തത്തും

ഏലുകൾ ഇല്ലാത്ത മരിചികയല്ലോ 

ഏണി ചാരിതൊടാനാവത്ത ഇടമല്ലൊ


ഉണ്ടെന്ന് തോന്നിപ്പോകുന്നു എന്നാല്

ഊളിയിട്ട്‌ പോകുന്ന ആരും കാണാത്ത

ഉള്ളറിഞ്ഞു പഴമ പറഞ്ഞു തന്നത് 

ഉളവാകുന്നത് പുരികത്തിൻ മധ്യത്തിൽ


ഉണ്മയറിയാതെ ഉലകം ചുറ്റുന്നവരെ

ഉണരുക ഉയിരിൻ്റെ ഉയിരാം നിങ്ങൾക്ക്

ഉണർന്നിരുന്നാൽ അനുഭവം തരുമൊരു 

ഉന്നത സ്ഥാനമല്ലോ ഈ അദൃശമാം മനസ്സ്


ജീ ആർ കവിയൂർ

22 09 2025

(കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “