രാഗവും രാഗിണിയും (ഗസൽ)

രാഗവും രാഗിണിയും (ഗസൽ)

Verse 1

ഞാൻ രാഗം, നീയെൻ രാഗിണി,
എൻ ജീവനിലെന്നും നീ രാഗിണി.
ഞാൻ നിറം, നീയെൻ മഴവില്ല്,
പൂക്കൾ വിടരുമെൻ രാഗിണി.

Verse 2

ഞാൻ ദീപം, നീയെൻ തിരിനാളമായ്,
പ്രകാശമായ് എൻ രാഗിണി.
ഞാൻ വീണ, നീയെൻ ശ്രുതിരാഗമായ്,
സ്വരങ്ങൾ മുഴങ്ങുമെൻ രാഗിണി.

Verse 3

ഞാൻ വാക്ക്, നീയെൻ അർത്ഥസാരമായ്,
ഗാനമായ് വിരിയൂ നീ രാഗിണി.
നിൻ പ്രണയനാദത്തിൽ മുങ്ങിയ 'ജി.ആർ',
ഹൃദയം നിറയുന്നൊരെൻ രാഗിണി.
.

ജീ ആർ കവിയൂർ
21 09 2025 
(കാനഡ ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “