Posts

Showing posts from April, 2026

പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ

Image
 പഴനിയിലേക്കുള്ള യാത്രാക്കാഴ്ചകൾ റാന്നി മുണ്ടക്കയം എരുമേലി വഴി തഴുകി വരുന്ന പീരുമേടിൻ്റെ  കാറ്റിനുമുണ്ട് പറയുവാൻ കൊളുന്തിൻ്റെയും ഗ്രാമ്പൂവിൻ്റെയും ഏലത്തിൻ്റെയും ഗന്ധം നിറയുന്നു നോവിനെ മറക്കും കാഴ്ചകൾ  ചുരങ്ങൾ ചുരത്താനൊരുങ്ങും മാറിടം പോലെ മലകളും യാത്രക്കാരൻ നൽകും ആഹാര സാധനങ്ങൾക്ക് കാത്തു നിൽക്കും വാനരകൂട്ടങ്ങൾ മനസ്സിന് ആശ്വാസം നൽകും തമിഴിൻ്റെ അഴകു പകർന്നു തലയാട്ടും തെങ്ങിൻ തലപ്പുകൾ വലലൻ്റെ വിയർപ്പിൻ്റെ വർണ്ണം നിഴൽ പകരും ജാലക ദൃശ്യങ്ങൾ യന്ത്ര കൈകളാൽ കൊയ്തു മെതിക്കും  നെല്ലിൻ കുമ്പാരങ്ങൾ കുളിർ പകരും സൗഭാഗ്യത്തിന് ചാരുത നൽകുന്ന  വഴിയോര കൺ തുറക്കുന്നു ഉള്ളകം വാക്കുകൾക്ക് വേണ്ടി അക്ഷരങ്ങൾ തിരക്കി യാത്ര തുടരുന്നു കവി മനം ജീ ആർ കവിയൂർ  25 04 2026 ( പഴനി അടുക്കുന്നു)

തങ്കഭസ്മകുറിയണിഞ്ഞ്

Image
 തങ്കഭസ്മകുറിയണിഞ്ഞ് തങ്കഭസ്മകുറിയണിഞ്ഞ് തങ്കവേലും കൈയ്യിലേന്തി തിങ്കൾക്കല ശോഭയോടെ നിൽക്കും തങ്കമയിലേറിയവനേ മുരുകാ നീ ശരണം. ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  തൈപ്പൂയത്തിരുനാളിൽ പിറന്നവനേ താരഹാരമണിഞ്ഞവനേ ശിവനു- തിരുമകനേ. തൊഴുതുവലംവെച്ച് വരുന്നവർക്ക് താങ്ങും തണലായ് നിൽകുവനേ ഗുഹനേ ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  വള്ളീമണാളാ പഴനിവാസാ വാഴുക വാഴുക എന്നുള്ളത്തിൽ വന്നു നീ വന്നു വിളയാടുക വേലവനേ വരിക നീ വരം തന്നു കാത്തു കൊള്ളുക. ഹരഹരോ ഹര മുരുകാ  ഹരനുടെ തിരുമകനെ  ഹനിക്കുന്നു സങ്കടങ്ങളെ ഹരഹര മുരുകാ ശരണം  ജീ ആർ കവിയൂർ  25 04 2026 ( കവിയൂർ,തിരുവല്ല )

സ്മൃതിധാര

Image
 സ്മൃതിധാര രചന: ജി ആർ കവിയൂർ നിൻ സ്മൃതികളിൽ മയങ്ങിയുണരുന്നു നിത്യമെന്നും നിർമ്മലമാം മിഴികളുടെ നീർത്തുള്ളികളാൽ നിർജ്ജലീകരണത്താൽ നീറുന്ന മനസ്സുമായി നിരാലംബമായ് നിൽക്കുന്നീ നിമിഷങ്ങളിൽ... മരുഭൂമിയിലൊരു തണൽ തേടിടും പഥികൻ പോൽ മറവിതൻ ചിതകളിൽ നിൻ മുഖം തിരയുന്നു ഞാൻ മൗനത്തിൻ വൽക്കലം മൂടിയീ വീഥിയിൽ  മരിക്കാത്ത ഓർമ്മതൻ ഭാരവും പേറി... പാതിവഴിയിൽ മുറിഞ്ഞൊരാ ഗാനം  പ്രാണന്റെ തന്ത്രിയിൽ വിങ്ങുന്നു രാഗങ്ങൾ പെയ്തു തോരാത്തൊരീ വർഷമേഘങ്ങളിൽ പഴയൊരു സ്നേഹത്തിൻ ഗന്ധം തിരയുന്നു. ഇനിയൊരു ജന്മത്തിൻ തീരത്തണയുവാൻ ഇടറുന്ന പദവുമായ് കാത്തുനിൽപ്പൂ സഖീ നിൻ സ്വരമൊരു തുള്ളി പീയൂഷമായ് വരാൻ നിർജ്ജീവമീ മണ്ണിൽ കാത്തിരിപ്പൂ തനു. --- *ഓർമ്മകളുടെ ഈ നീർച്ചാലിൽ, മറുപടിയില്ലാത്ത സന്ദേശങ്ങളും മൗനമായി മാറുന്ന നീല അടയാളങ്ങളും (Blue Ticks) വിങ്ങുന്ന രാഗങ്ങളായി പെയ്യുന്നു.*

മുരുക ഭക്തിഗാനം: "ശരണം തവ ചരണം"

Image
 മുരുക ഭക്തിഗാനം: "ശരണം തവ ചരണം" പല്ലവി: മുടിമുറിച്ചു മുരുകന്റെ മഹാദർശനം മയിലിനും കുയിലിനും മാരിവില്ലിനും മറക്കാനാവാത്ത മഹനീയ ഭാഗ്യമേ മുരുകാ മനമുരുകി ശരണം ശരണം. അനുപല്ലവി:  куളിച്ചു ശുദ്ധിയായ് മാലയണിഞ്ഞു കാവടി ചിന്തിൻ ഭക്തിയിൽ ലയിച്ചു കാൽനടയായി ശരണം വിളിച്ചു കല്ലും മുള്ളും ചവിട്ടി വരും കാലുകൾക്ക് ശാന്തി പകരൂ നീ  കൈതൊഴുന്നേൻ ശരണം തവ ചരണം. ചരണം 1: പാലഭിഷേകം ആടാൻ മുരുകാ പാലുമായ് വരുന്നു നിൻ ചാരെ പഞ്ചാമൃതവും ചന്ദനവും നെഞ്ചിൽ നിറയെ നിൻ രൂപവും ആറുമുഖാ നിൻ പുഞ്ചിരിയാൽ ആധി വ്യാധികൾ മാറ്റിടണേ... ചരണം 2: കുന്നിൻ മകൾ തൻ ജന്മപുണ്യമേ മാമലയിൽ വാഴും ഭഗവാനേ ശരണം കുഞ്ഞുമക്കൾക്ക് തുണയേകണേ വേൽ മുരുകാ നിൻ വേൽ തുണയാൽ വിഘ്നങ്ങളൊന്നും വരാതെ കാക്കണേ... അവസാന വരികൾ പഴനിയിൽ വാഴും കതിർവേലാ... കൈതൊഴുന്നേൻ ശരണം... ശരണം ശരണം! ജീ ആർ കവിയൂർ  27 04 2026 ( കവിയൂർ, തിരുവല്ല)

കാലമെന്ന പുഴ

കാലമെന്ന പുഴ തിരികെ ഞാനൊന്നു നടന്നിരുന്നെങ്കിൽ  മാറ്റാനല്ലയൊന്നും, മറിച്ച് വീണ്ടും- അറിഞ്ഞതൊക്കെയും ആഴത്തിലൊന്നുകൂടി അനുഭവിച്ചറിയാൻ മാത്രമായ് വിണ്ടും... അമ്മതൻ പുഞ്ചിരി കണ്ടുനിൽക്കാൻ മാത്ര- മൊരു കുഞ്ഞായി വീണ്ടും പിറന്നിരുന്നെങ്കിൽ! താലോലമാടാൻ മടിയിൽ കിടന്നുകൊണ്ട്,  ആ സ്നേഹമന്ത്രം നുകർന്നിരുന്നെങ്കിൽ! പഴയൊരാ പാഠശാലാ മുറ്റത്തന്ന്  പിരിഞ്ഞുപോയൊരാ ചങ്ങാതിക്കൂട്ടത്തെ, കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുവട്ടം- ആ തമാശകളിൽ മുഴുകാമായിരുന്നു! മക്കളോടൊപ്പം കളിച്ചുല്ലസിക്കുവാനും, നൽകാൻ മറന്ന സ്നേഹം പകരുവാനും, ആയുസ്സിലല്പം കൂടി മിച്ചമുണ്ടെങ്കിൽ- ആർദ്രമായീ ലോകത്തോട് ചേരാമായിരുന്നു! ജീ ആർ കവിയൂർ  23 04 2026 (തിരുവല്ല, കവിയൂർ)

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ

മകളെ അന്യദേശത്തേക്ക് യാത്രയാക്കുന്ന അച്ഛൻ ഇന്നോളം നിനക്കെന്നും തണലായ്‌ കൂട്ടുണ്ടായിരുന്നു, നാടും നഗരവും, പ്രിയരും, അച്ഛനമ്മമാരും. ഇനിമുതൽ നീ ഏകയായ് ഒരു ജീവിതം– നയിക്കേണ്ടിടത്തെത്തുകയായ്, മകളേ... പരിചിതമല്ലാത്തൊരീ പുത്തൻ ലോകത്ത് നിനക്കു കൂട്ട് നിന്റെ മനക്കരുത്തു മാത്രം. പുഞ്ചിരിച്ചെതിരേൽക്കും ലോകത്തെ– തിരിച്ചറിവോടെ നീ നേരിടുക. നേരുള്ള കൊടുക്കൽ വാങ്ങലുകളാൽ, ശാന്തമായ് മുന്നേറുക ലക്ഷ്യത്തിലേക്ക്. വിമർശനശരങ്ങളെ ഭയക്കാതെ നീങ്ങുക, വിവേകം തുണയാവാൻ നിത്യവും ധ്യാനിക്കുക. പുറംലോകം പോലെയുണ്ടൊരു ഉള്ളം– ലോകമെന്ന സത്യം മറക്കാതിരിക്കുക. വിജയം വരിച്ചു നീ മടങ്ങിയെത്തുക, നിൻ ഉള്ളിലെപ്പോഴും മായാതെ നിൽക്കട്ടെ– നമ്മുടെ നാടും നമ്മൾ തൻ കുടുംബവും. ജി ആർ കവിയൂർ  23-04-2026 (തിരുവല്ല, കവിയൂർ)

ഞാനൊരു ഗാനമായി ( സിനിമ ഗാനം)

ഞാനൊരു ഗാനമായി ( സിനിമ ഗാനം) പല്ലവി: ഞാനൊരു ഗാനമായി നിൻ  കാതിൽ പാടാം ഈണമോടെ  നിളതൻ ഓളങ്ങൾ പോലെ തെന്നി  പാറി നടക്കാം ഇളം കാറ്റിൽ മെല്ലെ  ഇടനെഞ്ചിൻ താളമോടെ  ഹൃദയവാതായനം തുറന്നു  കാത്തിരിപ്പൂ നിനക്കായ്  വരില്ലേ അനുരാഗ ഭാവമോടെ  അനുപല്ലവി: നിദ്രയില്ലാ നേരത്ത്  നിറമേറിയ കനവോരത്ത്  നിലാവിൻ്റെ നീലിമയിൽ  നിഴലായി മാറിയോ നീ... മഞ്ഞുതിരും യാമങ്ങളിൽ  നമ്മൾ ഒന്നായ് ചേർന്ന നേരം  മൂകമാം ഈ മൗനമൊഴികൾ  പാടിയോ പ്രിയേ ഗീതമായി... ചരണം: പൂത്തുലഞ്ഞ വാകതൻ തണലിൽ  പൂങ്കൊടി പോൽ നീ നിന്നുവോ  പീലിനീർത്തും പ്രണയവർണ്ണങ്ങൾ  കണ്ണിൽ കൗതുകം തീർത്തുവോ... മാഞ്ഞുപോയൊരു കാലമെങ്കിലും  ഓർമ്മയിന്നും മാധുര്യം...  കാതോരമെത്തും നേർത്ത കാറ്റിൽ  നിന്റെ പുഞ്ചിരി തൂവലായ്... ജീ ആർ കവിയൂർ  23 04 2026 ( തിരുവല്ല, കവിയൂർ)

യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ

Image
യാഥാർത്ഥ്യം നിരങ്ങി നിന്നപ്പോൾ രണ്ട് ദേശങ്ങൾ ചേരും അതിർത്തിയിലായി  മഞ്ഞു പുതച്ച പുഞ്ചപ്പാടം. ഒരുപൂവിൻ കൃഷിതൻ പഴയകാല ഓർമ്മകൾ പേറി, പായലും നിറഞ്ഞു ശാന്തമായൊഴുകും തോടും ചെന്നു ചേരുമങ്ങു മണിമലയാറ്റിലായ്  വള്ളമൊന്ന് കിടപ്പു കലയുമായി  തിരക്കുകൾ വിട്ടൊരു പ്രഭാത നടത്തം, മനസ്സിൽ കവിതതൻ കതിരു വിരിയുന്നു. പൊന്നു വന്നതു ഏഴ് കടലും കടന്നു  പോലിമയുണ്ടെന്ന് കരുതും നാട്ടിൽ പൊന്നിൻ വിലയാണ് അവിടെ ഇവിടത്തേക്കാൾ പറയാതെ വയ്യ. ഉപ്പ് തൊട്ട് കർപ്പൂരം വരെ  ഉറപ്പായും തീപ്പൊള്ളും വില. ഉള്ളത് പറയാമല്ലോ എന്തെന്നാൽ ചിലവിൻ്റെ ചേട്ടത്തി വന്നങ്ങു  പെറ്റു കിടക്കും പോലെ,  ചിന്തിക്കുകിൽ ഒരു അന്തവുമില്ല പിന്നെ കുന്തവുമില്ല. പണ്ടാരാണ്ട് പറഞ്ഞത് പോലെ  പാപി ചെല്ലുമിടത്ത് പാതാളം കണക്കേ. പെട്ടെന്ന് ഒരു വണ്ടി ചവിട്ടി നിർത്തി "എവിടെയാ നോക്കി നടക്കുന്നേ" എന്ന്... നോക്കിയപ്പോൾ അത് എൻ്റെ പഴയ ബാല്യകാല സുഹൃത്തും സഹപാഠിയും! ഹോ! ഞാനൊന്നു ഞെട്ടി.. കവിതതൻ ലഹരിയിൽ അലിഞ്ഞു നിൽക്കെ, ഓർമ്മകൾ തൻ അതിർവരമ്പു മായവെ, ഒരു വാഹനം നിരങ്ങി നിൽക്കും ശബ്ദമായി യാഥാർത്ഥ്യം! സൗഹൃദവുമില്ല, സഹപാഠിയുമില്ല- റോഡിലെ കുഴി വെട...

തുടരുന്നു യാത്ര തനിയെ

തുടരുന്നു യാത്ര തനിയെ കാലം കവർന്നൊരു പ്രായം, പണം നൽകിടുമോ ഹൃദയം? നേടിയതൊക്കെയും വെറുതെ, യാത്ര തുടരുന്നു തനിയെ. യൗവനം ലോകം വെല്ലുവിളിച്ചു, ശക്തിയാൽ പ്രപഞ്ചം മോഹിച്ചു. നേട്ടങ്ങൾ വെറും കാനൽജലം, തോൽവി തിരിച്ചറിഞ്ഞ കാലം. മണ്ണിൽ കൊഴിഞ്ഞ കിനാക്കൾ, കണ്ണിൽ ബാക്കി നിഴലുകൾ. വാർധക്യം മെല്ലെ വിളിക്കുന്നു, ഭൂമി മൗനം ഭജിക്കുന്നു. അവസാനം ശൂന്യമായ സഞ്ചി, ഓർമ്മകൾ തുന്നിയ വഞ്ചി. സമ്പാദ്യം മണ്ണുമാത്രം സത്യം, ലക്ഷ്യം മരണം അവശ്യം. ജീ ആർ കവിയൂർ  21 04 2026 ( തിരുവല്ല, കവിയൂർ)

കായൽതീര നിശ്ചലം

കായൽതീര നിശ്ചലം കായൽതീരത്ത് നിശ്ചലത വിരിഞ്ഞു,   ജലം കണ്ണാടിപോലെ ശാന്തമായി നിൽക്കും.   കാറ്റിന്റെ മൃദുസ്പർശം തഴുകുമ്പോൾ,   തരംഗങ്ങൾ നിസ്സാരമായി ചലിക്കും.   ദൂരത്ത് നീങ്ങുന്ന വഞ്ചിയുടെ നിഴൽ,   മൗനത്തിൽ കഥകൾ എഴുതുന്നു.   ഇലകളുടെ നിസ്സംഗ നൃത്തത്തിൽ,   പ്രകൃതി ശാന്തി പകരുന്നു.   ആകാശം വെള്ളത്തിൽ പ്രതിഫലിച്ച്,   രണ്ട് ലോകങ്ങൾ ഒരുമിക്കുന്നു.   ഈ നിശ്ചല നിമിഷങ്ങളിൽ,   ഹൃദയം സമാധാനം കണ്ടെത്തുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

സന്ധ്യാമേഘം

സന്ധ്യാമേഘം സന്ധ്യയിൽ മേഘങ്ങൾ നിറമാറി,   ആകാശം ചിത്രമായി മാറുന്നു.   ചുവപ്പും സ്വർണ്ണവും ചേർന്നപ്പോൾ,   സൗന്ദര്യം നിറഞ്ഞ കാഴ്ച.   മൃദുവായി നീങ്ങുന്ന ആ രൂപങ്ങൾ,   സ്വപ്നങ്ങളെ പോലെ തോന്നുന്നു.   സൂര്യന്റെ വിടപറച്ചിൽ നിമിഷത്തിൽ,   വെളിച്ചം നിഴലിൽ ലയിക്കുന്നു.   ഈ മേഘങ്ങളുടെ യാത്രയിൽ,   കാലം ശാന്തമായി ഒഴുകുന്നു.   സന്ധ്യയുടെ ഈ സൗന്ദര്യത്തിൽ,   ഹൃദയം സമാധാനം കണ്ടെത്തും. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

മഴക്കാറ്റിൻ താളം

മഴക്കാറ്റിൻ താളം മഴക്കാറ്റ് പാടുന്ന ലയത്തിൽ,   ഇലകൾ മൃദുവായി ചലിക്കുന്നു.   തുള്ളികൾ ഒരുമിച്ച് ചേരുമ്പോൾ,   മധുരമാർന്നൊരു സ്വരം പിറക്കുന്നു.   തണുത്ത സ്പർശം തഴുകി കടന്നാൽ,   മനം ശാന്തിയിൽ ഒഴുകുന്നു.   വീഥികൾ നനഞ്ഞ് തിളങ്ങുമ്പോൾ,   വെളിച്ചം ചുറ്റും നൃത്തം ചെയ്യും.   ഇരുവിന്റെ മേളനം കൂടിയപ്പോൾ,   പ്രകൃതി ഗീതമാകുന്നു.   ഈ ലയത്തിന്റെ മാധുര്യത്തിൽ,   ജീവിതം മൃദുവായി വിരിയുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

നക്ഷത്രവീഥികൾ

നക്ഷത്രവീഥികൾ ആകാശവീഥിയിൽ നക്ഷത്രങ്ങൾ തിളങ്ങി,   രാത്രി അതിന്റെ സൗന്ദര്യം തുറക്കും.   ചെറു വെളിച്ചങ്ങൾ ചേർന്ന് നിൽക്കുമ്പോൾ,   അനന്തതയുടെ കഥകൾ പറയുന്നുവോ?   നിശ്ശബ്ദതയിൽ തെളിയുന്ന ആകാശം,   മനസ്സിനെ ദൂരേക്ക് വിളിക്കുന്നു.   ഓരോ പ്രകാശവും സ്വപ്നമാകുമ്പോൾ,   ജീവിതം പുതുമയോടെ നിറയും.   വീഥികൾ പോലെ വിരിഞ്ഞിരിക്കുന്ന,   ഈ നക്ഷത്രങ്ങളുടെ ലോകം.   കണ്ണുകൾ നിറഞ്ഞു നോക്കുമ്പോൾ,   ഹൃദയം ആനന്ദം കണ്ടെത്തും. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

പക്ഷികളുടെ ഗാനം

പക്ഷികളുടെ ഗാനം പ്രഭാതത്തിൽ പക്ഷികൾ പാടുമ്പോൾ,   ലോകം പുതുതായി ഉണരുന്നു.   ചിറകുകൾ വിരിച്ച് പറക്കുന്ന നിമിഷം,   സ്വാതന്ത്ര്യം പാട്ടാകുന്നു.   മരങ്ങളിലെ ഇരിപ്പിടങ്ങളിൽ നിന്ന്,   സംഗീതം ഒഴുകി വരുന്നു.   കാറ്റിനൊപ്പം ചേർന്ന് ആ സ്വരം,   ഹൃദയത്തെ തഴുകി നീങ്ങുന്നു.   ചെറുതായ ഈ ജീവികളുടെ ഗാനം,   വലിയ സന്തോഷം പകരുന്നു.   പ്രകൃതിയുടെ ഈ മധുര നാദം,   ജീവിതം പ്രകാശമാക്കുന്നു. ജീ ആർ കവിയൂർ  19 04 2026 ( തിരുവല്ല , കവിയൂർ)

അഷ്ടമുടിയുടെ തീരത്ത് നിന്നും

അഷ്ടമുടിയുടെ  തീരത്ത് നിന്നും  ഉയരങ്ങൾ തേടി നാം പായുന്നു ദൂരെ, വേരുകൾ തന്ന തണൽ മറന്നു പോയി. അംബരചുംബികൾ പണിയുന്ന നേരത്ത്, അമ്മയാം ഭൂമിയെ നോവിക്കുന്നു നാം. മരവും മലകളും ദൈവമായ് കണ്ടവർ, നാഗത്തെ കാവലായ് കൂടെ നിർത്തിയവർ. പാറ്റയും ഈച്ചയും ഭൂമിയുടെ തുടിപ്പാണ്, പാരിലെ സർവ്വവും നമ്മുടേതുമാണല്ലോ. പ്രകൃതിയുടെ സമഭാവന നാം മറന്നുപോയ്  ഭാരത സംസ്കാരം മാഞ്ഞു പോകാതെ  മണ്ണും വായുവും ശുദ്ധമായി കാക്കണം, ജീവന്റെ താളം നിലനിർത്തണം നാം. ചിന്തയിൽ നിന്നും ഉണർന്നു ജീവിത വഴിയിൽ അഷ്ടമുടിയുടെ തീരത്ത് നിന്നും  ഓർത്തു പോയി  മനുഷ്യൻ പ്രകൃതിതൻ വെറുമൊരു ഭാഗം മാത്രം, അഹന്ത വിട്ടാൽ ശാന്തിയെ പുൽകാം. തിരികെ നടക്കാം ആ പൗരാണിക ബോധത്തിൽ, പ്രകൃതിയെ തൊഴുത് വണങ്ങിടാം നമുക്ക്. ജീ ആർ കവിയൂർ  19 04 2026

പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ

പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ പാവനമായിതാ നിൻ താലപ്പൊലി നാൾ നാലു കരകളും ഭക്തിയിൽ മുങ്ങി നാഥേ നിൻ പുണ്യം പെയ്യുന്ന നേരം. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം കന്യവായ് ബാലിക ചൈതന്യം പൂണ്ടു കലമാൻ കൊമ്പിലേറി നീ വരുന്നു മരുവുമായ് മേൽശാന്തി കൂടെ നടന്നു  മന്നിൽ മംഗളങ്ങൾ ചൊരിയുന്നിതാ. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം നിറപറയും നിലവിളക്കും വഴിയോരങ്ങളിൽ നിറഞ്ഞ ഭക്തിയാൽ ഭക്തർ ഒരുക്കി കരാദേവാലയങ്ങൾ നീ ചുറ്റി വരുമ്പോൾ  കതിരൊളി തൂകി നീ വാണരുളുന്നു. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം പാവുമ്പ ദേവിയും കൂട്ടിനു വന്നു പാവനമാം ആ കൂടിക്കാഴ്ചാ വേള കൊടിയേറ്റുത്സവ മേളങ്ങൾക്കായി  കോവിൽ നടയിൽ നീ എഴുന്നള്ളുന്നു. പനയ്ക്കാട്ടോടിൽ വാഴും ഭഗവതി അമ്മേ ശരണം ശരണം ശരണം ജീ ആർ കവിയൂർ  18 04 2026 (തിരുവല്ല, കവിയൂർ)

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ലത ടീച്ചറിനായി

ഉദ്യോഗത്തിൽ നിന്നും വിരമിക്കും ലത ടീച്ചറിനായി  സ്നേഹത്തിൻ സന്ദേശം പകരും സ്നേഹമയിയാം ലത ടീച്ചർ, തൻ സരസ്വതീ സന്നിധിയാം വിദ്യാലയത്തിൽ നിന്നും  സന്തോഷത്തോടെ സാദരം വിരമിക്കുമ്പോഴും... മനസ്സെന്നും ചുറ്റിനടക്കുന്നു ഈ  ചിത്രശലഭങ്ങൾക്കിടയിൽ, മലയാളത്തിൻ ലാളനമേകി ഇന്നും സ്നേഹപൂർവ്വം. അക്ഷരപ്പൂക്കൾ വിരിയും മനസ്സിൽ അറിവിൻ തേൻകണം പകർന്നു നൽകി മാതൃഭാഷതൻ മാധുര്യം നുകരാൻ മാറ്റുരയ്ക്കാനാവാത്ത മാതൃകയായി. കാണുവാനായ് ഇന്നും വരുന്നുണ്ടല്ലോ ആ ശിഷ്യസമ്പത്തിൻ നീണ്ട നിരകൾ! അവരൊക്കെയും ഉന്നതശ്രേണിയിൽ വിരാജിക്കുന്നുവെന്ന അറിവാണല്ലോ പുണ്യം. കർമ്മപഥങ്ങൾ കഴിഞ്ഞു മടങ്ങുമ്പോൾ കാത്തിരിപ്പൂ ഇനി വിശ്രമകാലം ഓർമ്മതൻ ചെപ്പിലീ വിദ്യാലയ മുറ്റം ഓമനിച്ചെന്നും സൂക്ഷിക്കാമല്ലോ. അതുതന്നെയല്ലേ ഒരധ്യാപികയുടെ ശേഷിയും ശ്രേയസ്സും കരുത്തും സംതൃപ്തിയും. ഇനിയും ഇതുപോലെ പ്രസന്നവദനയായി ആയുരാരോഗ്യ സൗഖ്യത്തോടെ വാഴാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു... ജീ ആർ കവിയൂർ  19 04 2026 (തിരുവല്ല കവിയൂർ)

വിശ്വരൂപ ദർശനം

വിശ്വരൂപ ദർശനം (പല്ലവി) നീലവർണ്ണാ മഹാവിഷ്ണോ തവ രൂപം നിത്യവും എന്നുള്ളിൽ നിറയേണം വിശ്വമയാ നിൻ കാരുണ്യമെന്നും ഞങ്ങളിൽ നിത്യം പെയ്യേണമേ (അനുപല്ലവി) കാട്ടിൽ അസ്ത്രങ്ങൾക്കായി നിത്യം അർജ്ജുനൻ തപസ്സു ചെയ്തീടുമ്പോൾ അവിടുത്തെ പാവന രൂപം കാണുവാൻ നവഗുഞ്ജരമായി നീ മുന്നിൽ വന്നു (ചരണം 1) ഭക്തൻ്റെ സങ്കടം മായിച്ചുവല്ലോ ശംഖും ചക്രവും ഏന്തിയ കൈകൾ ശാന്തി തരുന്നു ഈ ഉലകിൽ എന്നും താമരപ്പൂവാൽ അനുഗ്രഹം നൽകും (ചരണം 2) ശ്രീഹരി തൻ പാദം ശരണം വരണം ധർമ്മം കാക്കാൻ വില്ലേന്തിയ പാർത്ഥാ ഭക്തിയോടെ കൈകൂപ്പി നിൽക്കാം മോക്ഷം നൽകുക ഭഗവാനേ നാരായണാ ജീ ആർ കവിയൂർ 

ആത്മാവിഷ്കാരം - പുലരിയിലെ ഓർമ്മകൾ

ആത്മാവിഷ്കാരം - പുലരിയിലെ ഓർമ്മകൾ [പല്ലവി] പുലർമഞ്ഞു പുതച്ചൊരീ പാടവരമ്പിൽ പുതിയൊരു ഗാനമായ് മാറിയോ ഞാൻ... മൗനത്തിൻ താളത്തിൽ പ്രകൃതി തൻ ഈണമായ് ആത്മാവിഷ്കാരത്തിൻ കവിതയായോ? [അനുപല്ലവി] കവിളിൽ തഴുകുന്ന തണുത്തൊരു കാറ്റും കതിരണി പാടത്തിൻ ഇളം പച്ചപ്പും... ഓർമ്മതൻ തീരത്ത് മഞ്ഞു പൂക്കളായ് വീണ്ടും വിരിയുന്ന സ്വപ്നങ്ങളോ? [ചരണം 1] അന്നീ വരമ്പിലൂടെ ഓടി നടന്നതും കടത്തു കയറി പള്ളിക്കൂടത്തിൽ പോയതും ഇന്നിൻ്റെ തലമുറക്കറിയുമോ ഈവക ദുരിതങ്ങൾ ഒക്കെ കഷ്ട നഷ്ടങ്ങൾ അകന്നു പാലവും വാഹനങ്ങളുടെ പെരുക്കവും [ചരണം 2] യൗവനമെന്ന വനത്തിൽ കാട്ടിയ കൈകലാശങ്ങളും കണ്ണുകൾ തമ്മിൽ കഥപറഞ്ഞു പച്ചിലപ്പടർപ്പിൽ ഹൃദയത്തിൽ ഒളിച്ചിരുന്നാ കാലത്തിൻ്റെ ഊഷ്മളത മനസ്സിൻ്റെ താളുകളിൽ തിരതല്ലുന്നു! [ചരണം 3] ഇന്നലെ പെയ്തൊരാ മഴയേറ്റുണർന്നൊരീ മണ്ണിൻ്റെ ഗന്ധമായ് ബാല്യകൗമാര്യങ്ങൾ മൊഴിയുന്നു നരകയറാ മനസ്സുമായി ] ചുവടുകൾ ഓരോന്നും കവിതയായ് മാറുന്നു [ചരണം 4] ദൃശ്യങ്ങൾ ഓരോന്നും ഓർമ്മയായ് പടരുന്നു... കൊഴിഞ്ഞു പോകുന്ന നാളുകളിൽ ഇന്നീ പുലരിയിൽ, ഈ ശാന്ത തീരത്ത് എൻ മനസ്സ് പ്രകൃതിയോട് കഥ പറയുന്നോ? [പല്ലവി ] പുലർമഞ്ഞു പുതച്ചൊരീ പാടവരമ്പിൽ പുതിയൊരു ഗാനമായ് മാറിയോ ...

ദിമാനമായി മാറുന്നതിനുമപ്പുറം

ദിമാനമായി മാറുന്നതിനുമപ്പുറം ദിമാനമായി മാറുന്നതിനുമപ്പുറം  ദിനവും ചിന്തകൾക്ക് മുന്നിലറിയാതെ  വിമാനത്തിലൂടെ സഞ്ചരിക്കുന്നു മനം വിവർണ്ണമാർന്ന നിഴൽ ചിത്രങ്ങൾ  ശരീരമെന്നൊരു കൂടിലൊതുങ്ങാതെ ചിന്തകൾ തൻ ചിറകിലേറി ദൂരെ, ദേശകാലങ്ങൾക്കതീതമായൊരു- പ്രദേശത്തു പാറി നടപ്പൂ മനം. തളർന്നൊരീ മെലിഞ്ഞ ദേഹത്തെ വിട്ടു- തനിച്ചൊരു യാത്ര പോകുന്നു ജീവൻ. ഇന്ദ്രിയാനുഭൂതികൾക്കപ്പുറം നിൽക്കും ഇന്ദ്രജാലം പോലൊരു ശൂന്യവേള. അറിവിനുമപ്പുറം, അറിവിൻ നിഴലായ് അറിയാതെ നിൽക്കുന്നൊരവസ്ഥാന്തരം. മെയ്യും മനവും ഒന്നാകുമീ വേളയിൽ മറ്റെല്ലാം വിസ്മൃതിയായ് മാറുന്നു. ജീ ആർ കവിയൂർ 

ഉള്ളം പൊള്ളിയല്ലോ ( ലളിത ഗാനം)

ഉള്ളം പൊള്ളിയല്ലോ  ( ലളിത ഗാനം) [ പല്ലവി ] ആ ആ ഓ ഓ ഓഹോ  ആ ആ ആ ഓ ഓ ഓഹോ  മേടത്തിൽ ചൂടേറ്റ്  ഇടവപ്പാതി തേടി  മനമറിയാതെ മയിലിൻ  ചിറകായി മാറാൻ കൊതിച്ചു [അനുപല്ലവി] മിഴി ചിമ്മി നിൽക്കും മരച്ചില്ല തന്നിൽ ഒരു വേനൽ പക്ഷിയായി കേഴുന്നു ഞാനും... തഴുകുന്ന കാറ്റിൽ കരിഞ്ഞൊരീ മണ്ണിൽ കുളിർമഴ നൂലുകൾ പെയ്യാൻ കൊതിച്ചു! [ പല്ലവി ] ആ ആ ഓ ഓ ഓഹോ  ആ ആ ആ ഓ ഓ ഓഹോ  മേടത്തിൽ ചൂടേറ്റ്  ഇടവപ്പാതി തേടി  മനമറിയാതെ മയിലിൻ  ചിറകായി മാറാൻ കൊതിച്ചു [ ചരണം 1] “കത്തുന്ന സൂര്യൻ  കവർന്നെടുത്തീടുമീ പച്ചപ്പെല്ലാം നിൻ നിഴൽ തേടി... ഇടവത്തിൻ കുളിരിലായ് അലിയുന്ന നേരം മനസ്സിൻ്റെ വേനലും മായുമെന്നോർത്തു! [ പല്ലവി ] ആ ആ ഓ ഓ ഓഹോ  ആ ആ ആ ഓ ഓ ഓഹോ  മേടത്തിൽ ചൂടേറ്റ്  ഇടവപ്പാതി തേടി  മനമറിയാതെ മയിലിൻ  ചിറകായി മാറാൻ കൊതിച്ചു [ചരണം 2] വീണ്ടും ഒരു അരയന്നമായി മഞ്ഞിൻ കുളിരിൽ മയങ്ങാൻ ഇലയില്ലാ ചില്ലകളിൽ ഹിമപ്പൂവുകൾ കൊഴിയുന്ന രാത്രികളിൽ കണ്ട സ്വപ്നങ്ങൾ ഇന്നും ഓർമ്മയുടെ  താളുകളിൽ തെളിയുന്നുവല്ലോ ഇക്കരെ നിന്നാൽ അക്കരപ്പച്ചയായ് ഉള്ളം വല്ലാതെ കൊതിച്ചുവല്ലോ  [ പ...

കൃഷ്ണാനുഭൂതി ( ഗാനം )

കൃഷ്ണാനുഭൂതി  ( ഗാനം ) തിരിഞ്ഞൊന്നു നോക്കുമ്പോഴായ്  തിരയാർന്ന കടലുപോലെ കാണുന്നു തിരുരൂപത്തിൻ നീലിമയിൽ മയങ്ങി തവ ചരണം പിൻപറ്റി പോരുന്നു മനവും കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ... വരുമെന്നു ചൊല്ലി നീ മറയുന്ന വേളയിൽ വഴിയറിയാതെൻ മനം തേങ്ങീടുന്നു വരുവാനുണ്ടൊന്നു നീ എൻ ചാരെ വീണ്ടും വരം തന്നു കാക്കുവാൻ വൈകുണ്ഠനാഥാ നീയേ തുണ കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ... സത്യമായ് എന്നിൽ നീ ഉദിക്കുന്ന നേരം സകലവും നിൻ മയമായ് തോന്നിടുന്നു സന്താപമെല്ലാം അകന്നൊരു മനസ്സിൽ സന്തോഷമായി നീ നിറയുന്നു കണ്ണാ... കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റുക ഭഗവാനേ... മനതാരിലെന്നും നിൻ മായയാൽ നീയൊരു മധുരമായ സ്വപ്നമായ് മാറിടുന്നു മരണമില്ലാത്ത നിൻ സ്നേഹത്തിൻ ചാരെ ഞാൻ മറക്കുന്നു ഞാനെന്ന ഭാവം മാധവാ നിൻ മുന്നിൽ... കൃഷ്ണാനുഭൂതി തൻ അമൃതധാരയിൽ- അലിയുന്നു നിത്യം എൻ ആത്മഭാവം... ഹരേ കൃഷ്ണാ നാരായണാ ഹരേ ഹരേ! തൃഷ്ണ അകറ്റു...

കാറ്റിന്റെ മായാജാലം

കാറ്റിന്റെ മായാജാലം  കാറ്റ് മൃദുവായി തഴുകി കടന്നാൽ,   അറിയാതെ ഹൃദയം കുളിരാകും.   ഇലകൾ നിസ്സംഗമായി ചലിക്കുമ്പോൾ,   പ്രകൃതി പാട്ട് പാടുന്നുവോ?   തൊട്ടു നീങ്ങുന്ന അതിന്റെ സ്പർശം,   ഓർമ്മകളെ ഉണർത്തി കൊണ്ടുപോകും.   അറിയാത്ത വഴികൾ തുറന്ന് കാണിച്ച്,   മനസ്സിനെ ദൂരേക്ക് കൊണ്ടുപോകും.   കാണാൻ കഴിയാത്തൊരു സാന്നിധ്യം,   ജീവിതത്തിൽ നിറം പകരുന്നു.   കാറ്റിന്റെ ഈ മായാജാലത്തിൽ,   ശാന്തി മൃദുവായി ഒഴുകുന്നു.   ജീ ആർ കവിയൂർ  13 04 2026

നിദ്രയുടെ കൊമ്പത്തെ കോകിലം ( കവിത )

നിദ്രയുടെ കൊമ്പത്തെ കോകിലം ( കവിത ) സ്വപ്നത്തിൽ ഞാനൊരു ആനയായി, മരം വെട്ടും ഇരുകാലിക്ക് നേരെ- യൊന്നു കൊമ്പുകുലുക്കി, കോടാലിക്കൈ കണ്ട് പുച്ഛിച്ചു ചിരിച്ചു. സഹിക്കാൻ കഴിഞ്ഞില്ല... പെട്ടെന്നു അറിയാതെ കണ്ണു തുറന്നു. വീണ്ടും സാഹസം തുടരാൻ ശ്രമിക്കവെ, ഉറക്കത്തിൻ്റെ ഏതോ വളവിൽ വച്ച്- ഒരു മരമായി പുനർജനിച്ചു. ഇനി ആ നിഴലിൻ്റെ കുളിരിൽ അവനുറങ്ങട്ടെ, പതിക്കുന്ന മഴുവെൻ്റെ കറയായി മാറട്ടെ. നോവിനെ പൂവാക്കി മാറ്റുന്ന നിതാന്ത- വിശ്രമത്തിൻ്റെ ശാന്തത പടരവെ, അറിയാതെ കൂർക്കം വലി സംഗീത പൊരുളായി മാറുമ്പോൾ... നിദ്രയുടെ കൊമ്പത്തിരുന്നു ഒരു  കോകിലം മധുരമായി കൂകി തുടങ്ങി. ആ പാട്ടിലലിഞ്ഞു ഞാൻ കണ്ണുതുറന്നു, മുന്നിൽ മരമില്ല, മഴുവായി നിൽക്കും ഇരുകാലിയുമില്ല. അരികിൽ പഴയൊരു ശീലുമായ്  പതിഞ്ഞ താളത്തിൽ ഒരു വിളി മാത്രം- "ഹേ മനുഷ്യ... ചായ തിളപ്പിച്ചോ?"  എന്ന ചോദ്യം കത്തിയേക്കാൾ മൂർച്ചയുള്ള കവിതയായി. ധ്രുവ ഭ്രമങ്ങളുടെ ആഘാത* ചതുപ്പിൽ നിന്നും ഞാൻ പിച്ചവെച്ചു അടുക്കളയിലേക്ക്... ബഹുരാഷ്ട്ര കുത്തകകൾ കാവൽ നിൽക്കും- പല്ലുതേപ്പിൻ 'ഗേറ്റു'കൾ കടക്കാതെ തന്നെ, രണ്ടു കഷ്ണം തവിട്ടു റൊട്ടിയും കൂട്ടി- പഞ്ചസാരയില്ലാത്ത ജീവിതച്ച...

കൊന്നപ്പൂവും കാലമാറ്റവും

കൊന്നപ്പൂവും കാലമാറ്റവും കൊന്നപ്പൂവിൻ കാതിൽ മെല്ലെ കരിവണ്ടു ചൊല്ലിയ കിന്നാരം, കേട്ടുണർന്ന കവിയുടെ കണ്ണിൽ കണ്ടു കഠിനമാം പുതുക്കാഴ്ച! കൊന്നപ്പൂവിനെ കൊന്നു നാം ഇന്ന് കെട്ടിത്തൂക്കി ചില്ലുവാതിൽക്കൽ, കടലാസല്ലിത്, കഷ്ടമത്രേ! കൃത്രിമപ്പൂവിൻ മായാരൂപം. കാണാൻ അസൽ പൂവെന്നു തോന്നും കണ്ടാലോ പ്രകൃതിക്കു മാറ്റം കണ്ടിട്ടും കാണാതെ സൂര്യനും കഠിനമാം ഉഷ്ണം ചൊരിയുന്നു. ഭൂമിയെ തണുപ്പിക്കാൻ മറന്നു നാം ഭോഗത്തിൻ പിന്നാലെ പായുന്നു, മണ്ണിലല്ലിന്ന് ചില്ലുക്കൂടുകളിൽ മഞ്ഞക്കണിക്കൊന്ന പൂക്കുന്നു! ജീ ആർ കവിയൂർ  14 04 2026 ( തിരുവല്ല ,കവിയൂർ )

വിമാനത്തിലെ ആകാശദൂതികൾ

വിമാനത്തിലെ  ആകാശദൂതികൾ  കഥകളി മറന്നിരിക്കുന്നു ആകാശ കന്യകൾ പകരം ദൃശങ്ങൾ കാണിക്കുന്നു വെള്ളി തിരയിലായ് മെല്ലെ വസ്ത്ര കടയിലെ ബോമ്മകണക്കേ കാവലായി നിൽപ്പുണ്ട് മുഖത്ത് ഒരു  ശോകമൂകമാം അന്തരംഗമറിയിക്കുന്നു ചിരിക്കാൻ മറന്നിരിക്കുന്നു ഇപ്പൊൾ കണ്ടിട്ട് പരിതാപം തോന്നിയല്ലോ കഷ്ടം ഒരു ചാൺ വയറിനും അതിന് താഴെ ഉള്ള  തിരു ശേഷിപ്പുക്കലുകൾ രംഗങ്ങൾ കാണുമ്പോൾ കാഴ്ചക്കാരാം യാത്രക്കാർ തങ്ങൾ തൻ  ക്ഷേമം പഴയത് പോലെ തന്നെയാകുമോ എന്നു ഇവരുടെ ചിന്ത    ഇനിയൊരു കാലം വന്നീടുമോ യന്ത്രങ്ങൾ അഥവാ നിർമ്മിത ബുദ്ധിയാൽ  ഇവരുടെ ജോലി നഷ്ടപ്പെടുമല്ലോ എന്നോർത്ത് ചിന്താഭാരത്താൽ പാവം ആകാശ ദൂതികൾ ഇയ്യോ ഇനി സംസ്ക്കാരം തന്നെ മാറുമോ  ഇനി ഏയ് ആയീ യുടെ ദിനം വരുമല്ലോ ജീ ആർ കവിയൂർ 10 04 2026 നീലാകാശത്ത് എഴുതിയത്

ഭാവിയതൻ തീരങ്ങൾ(ഒരു സമാധാന യാത്ര )

ഭാവിയതൻ തീരങ്ങൾ (ഒരു സമാധാന യാത്ര ) പല്ലവി: ഈ കാലത്തിൻ, യാത്രയിൽ മുന്നോട്ട് മലകൾ തമ്മിൽ തീർക്കും സാഗര വരിയാഴം കടലിൻ ആഴം, നീളെ അനുപല്ലവി  ഒരുമിച്ചാൽ പോകും, നിർമ്മലം ഭാവിയതൻ തീരങ്ങൾ തേടി സൂര്യൻ പോലും, തുണയായി പ്രകാശം ചൊരിയുമീ മാർഗ്ഗം  ചരണം:1 യാനങ്ങൾ നീങ്ങുന്നു, മെല്ലെ ആകാശത്തിൻ കുടക്കീഴിൽ കാറ്റും തിരയും ഒന്നായി പാടിടുന്നു ഒരു ഗീതങ്ങൾ  ചരണം:2 പണത്തിൻ കിലുക്കത്താൽ മറക്കുന്നു മനുഷ്യത്വം അവനിയിൽ  അന്വോന്യം എതിർക്കുന്നു  ജീവനുകളെ ഇല്ലായ്മ ചെയ്യുന്നു ചരണം:3 ലക്ഷ്യം ദൂരെയെങ്കിലും ആത്മവിശ്വാസം കൂട്ടുണ്ട് പുതിയൊരു ലോകം ശാന്തിയും സമാധാനവും കാണ്മാൻ യാത്ര തുടരാം നമ്മൾക്ക് ഇനിയും  ജീ ആർ കവിയൂർ  14 04 2026 (തിരുവല്ല, കവിയൂർ)

കൃഷ്ണ. ഭക്തി ഗാനം

കൃഷ്ണ. ഭക്തി ഗാനം  പല്ലവി: പീലിതിരുമുടി ചാർത്തി നിന്നോയെൻ  നീലമേഘക്കതിർ ശോഭയോടെ ഗോവർദ്ധനം തൻ വിരലാൽ ഉയർത്തി ദേവപുരിതൻ വിസ്മയമായി. അനുപല്ലവി: മാരി ചൊരിയും മുകിൽമാല നോക്കി പുഞ്ചിരി തൂകി മുകുന്ദൻ നിന്നു ആലിലക്കണ്ണന്റെ മായയിൽ അന്ന് മഴയും തളർന്നു മൗനമായി. ചരണം 1: അധരത്തിൽ ഏന്തിയ മുരളിതൻ നാദം യമുനാ തടത്തിൽ ഒഴുകി വന്നൂ കാറ്റും കിളികളും കാതോർത്തു നിൽക്കെ കായാമ്പൂവർണ്ണൻ കളിതുടങ്ങി. ചരണം 2: മയിലുകൾ പീലി വിടർത്തി നിൽക്കെ മയിലിനോടൊപ്പം ആടിനാൻ ദേവൻ വൃന്ദാവനത്തിലെ പുണ്യമായ് അന്ന് ചന്തമേറുന്നൊരു രാസലീല. ജീ ആർ കവിയൂർ  12 04 2026

മഴയുടെ മുത്തുകൾ

മഴയുടെ മുത്തുകൾ  മഴത്തുള്ളികൾ മുത്തുകളായി വീണാൽ,   ഭൂമി ആനന്ദത്തോടെ ചിരിക്കും.   ഇലകളിൽ തങ്ങി മിനുങ്ങുമ്പോൾ,   കണ്ണുകൾക്ക് കുളിർമ നൽകുന്നു.   ചെറുതായി വീഴുന്ന ഓരോ തുള്ളിയും,   ജീവിതത്തിന് പുതുമ പകരും.   വീഥികൾ നനഞ്ഞ് തിളങ്ങുമ്പോൾ,   പ്രകാശം വെള്ളത്തിൽ കളിക്കും.   മഴയുടെ ഈ മുത്തുകളിൽ,   സന്തോഷം ഒളിഞ്ഞിരിക്കുന്നു.   പ്രകൃതിയുടെ ഈ കളിയിലൂടെ,   മനസ്സ് സന്തോഷം കണ്ടെത്തും.   ജീ ആർ കവിയൂർ  13 04 2026

പൂക്കളിൻ രാഗം

പൂക്കളിൻ രാഗം  പൂക്കൾ നിറഞ്ഞൊരു തോട്ടത്തിൽ,   നിറങ്ങൾ ചേർന്ന് പാട്ടാകുന്നു.   സുഗന്ധം ചുറ്റും പരക്കുമ്പോൾ,   മനം സംഗീതം കേൾക്കുന്നു.   ചിറകുള്ള ജീവികൾ ചുറ്റി പറന്ന്,   സന്തോഷം പകർന്ന് നടക്കുന്നു.   പൂവിൻ തളിരുകൾ തുറക്കുമ്പോൾ,   ജീവിതം പുതുമയായി മാറുന്നു.   പ്രകൃതിയുടെ ഈ മൃദുല രാഗം,   ഹൃദയം താളത്തിൽ ചേരുന്നു.   പൂക്കളുടെ ഈ ലോകത്തിൽ,   സൗന്ദര്യം നിറഞ്ഞുനിൽക്കും.   ജീ ആർ കവിയൂർ  13 04 2026

നിലാവിൻ കാഴ്ചകൾ

നിലാവിൻ കാഴ്ചകൾ  നിലാവ് ശാന്തമായി വീണിറങ്ങുമ്പോൾ,   ലോകം വെള്ളിമണിയായി തിളങ്ങും.   വഴികളിൽ വെളിച്ചം പടരുമ്പോൾ,   നിഴലുകൾ നീളെ സഞ്ചരിക്കും.   രാത്രിയുടെ മൗനം നിറഞ്ഞതാകുമ്പോൾ,   മനസ്സ് സ്വപ്നങ്ങളിലേക്ക് ഒഴുകും.   ആകാശത്തിൽ തെളിഞ്ഞ ചന്ദ്രൻ,   പ്രതീക്ഷകൾക്ക് വെളിച്ചമാകും.   നിലാവിന്റെ ഈ കാഴ്ചകളിൽ,   ശാന്തി നിറഞ്ഞൊരു ലോകം.   മനസ്സിന്റെ ആഴങ്ങളിൽ പോലും,   പ്രകാശം തെളിഞ്ഞുനിൽക്കും.   ജീ ആർ കവിയൂർ  13 04 2026

ചെമ്പകപൂവിന്റെ ചാരുത

ചെമ്പകപൂവിന്റെ ചാരുത  ചെമ്പകപൂവിൻ മൃദുല ചിരി,   കണ്ണുകളിൽ സൗന്ദര്യം നിറയ്ക്കുന്നു.   സുവാസനം ചുറ്റും പരക്കുമ്പോൾ,   മനസ്സിൽ സന്തോഷം വിരിയുന്നു.   മഞ്ഞളിഞ്ഞ നിറം തിളങ്ങുമ്പോൾ,   പ്രകൃതി അലങ്കാരം പൂണ്ടതുപോലെ.   തേനീച്ചകൾ ചുറ്റി നൃത്തം ചെയ്യുമ്പോൾ,   ജീവിതം സംഗീതമാകുന്നു.   ചെറുതായൊരു പൂവിന്റെ സാന്നിധ്യം,   വലിയൊരു സൗന്ദര്യം സമ്മാനിക്കുന്നു.   ചെമ്പകത്തിന്റെ ഈ ചാരുതയിൽ,   ഹൃദയം മധുരം നിറയും.   ജീ ആർ കവിയൂർ  13 04 2026

തേനിൻ്റെ മധുരം

തേനിൻ്റെ മധുരം പൂക്കളിൽ നിന്നും ഉണർന്ന സ്വരം,   തേനീച്ചകൾ ചേർത്ത മധുരം.   സൂക്ഷ്മമായ പരിശ്രമത്തിന്റെ ഫലം,   സ്വാദിൽ നിറഞ്ഞ സന്തോഷം.   പ്രകൃതിയുടെ സമ്മാനമായി കിട്ടുന്ന,   മനോഹരമായ ഈ രസം.   ചെറുതായ തുള്ളിയിൽ പോലും,   വലിയൊരു മധുരം ഒളിഞ്ഞിരിക്കുന്നു.   ജീവിതത്തിന്റെ സുഖമെന്ന പോലെ,   മൃദുവായി മനസ്സിൽ പകരും.   തേനിൻ്റെ ഈ ലാളിത്യത്തിൽ,   സ്നേഹത്തിന്റെ സ്വരം കേൾക്കും. ജീ ആർ കവിയൂർ  13 04 2026

മൺവാസന

മൺവാസന മഴത്തുള്ളി ഭൂമിയിൽ പതിഞ്ഞപ്പോൾ,   നനവിൻ ഗന്ധം ഉയർന്ന് വരുന്നു.   പുതിയ ജീവൻ മുളയ്ക്കുന്നതുപോലെ,   പ്രകൃതി സന്തോഷം പകരുന്നു.   പാടങ്ങളിൽ പച്ചപ്പ് വിരിഞ്ഞ്,   കണ്ണുകൾക്ക് കുളിർമ നൽകുന്നു.   കാറ്റിൽ പടരുന്ന ഈ സുഗന്ധം,   ഹൃദയം നിറയ്ക്കുന്നു സ്നേഹത്തോടെ.   ഓർമ്മകളെ ഉണർത്തുന്ന ഈ വാസന,   കാലത്തെ തിരികെ വിളിക്കുന്നു.   ഭൂമിയുടെ ഈ മനോഹര ദാനം,   ജീവിതത്തിൽ ശാന്തി നിറക്കുന്നു. ജീ ആർ കവിയൂർ  13 04 2026

പുഴയുടെ നിശ്ശബ്ദം

പുഴയുടെ നിശ്ശബ്ദം ഒഴുകുന്ന പുഴ നിശ്ചലമായി തോന്നും,   അകത്തൊരു കഥ നീങ്ങുന്നു ശാന്തമായി.   തീരങ്ങൾ അതിന്റെ രഹസ്യം കേൾക്കും,   വാക്കുകൾ ഇല്ലാതെ മനസ്സിലാക്കും.   കല്ലുകൾക്കിടയിൽ വഴിയൊരുക്കി,   നീരൊഴുക്ക് മുന്നോട്ട് സഞ്ചരിക്കും.   ആഴങ്ങളിൽ മറഞ്ഞൊരു ശബ്ദം,   മനസ്സിൽ മാത്രം കേൾക്കാം.   പുഴയുടെ ഈ മൗന സഞ്ചാരം,   ജീവിതത്തിന് വഴികാട്ടി നിൽക്കും.   നിശ്ശബ്ദതയുടെ ശക്തി പോലെ,   ഹൃദയം ശാന്തത തേടുന്നു. ജീ ആർ കവിയൂർ  13 04 2026

മേഘഗർജ്ജനങ്ങൾ

മേഘഗർജ്ജനങ്ങൾ കരിമേഘങ്ങൾ ആകാശം മൂടി,   ഗർജ്ജനമായി ശബ്ദം ഉയരുന്നു.   ഇടി മിന്നലുകൾ വെളിച്ചം ചൊരിയുമ്പോൾ,   ഭൂമി വിറച്ച് നിൽക്കുന്നു മൗനത്തിൽ.   കാറ്റിന്റെ വേഗം ശക്തി കാണിച്ച്,   മരങ്ങൾ വഴുതിയാടും ഭീതിയിൽ.   മഴയുടെ വരവ് സൂചിപ്പിക്കുന്ന,   പ്രകൃതിയുടെ ഗംഭീര നാദം.   ഭയം നിറഞ്ഞ നിമിഷങ്ങൾ കടന്നാൽ,   ശാന്തിയുടെ കിരണം തെളിയും പിന്നിൽ.   മേഘങ്ങളുടെ ഈ ഗർജ്ജനത്തിൽ,   ജീവിതം പാഠം പഠിപ്പിക്കുന്നു. ജീ ആർ കവിയൂർ  13 04 2026

മഴയുടെ മർമ്മരം

മഴയുടെ മർമ്മരം മേഘങ്ങൾ കരഞ്ഞ് ഭൂമിയെ ചേർന്നു,   തുള്ളികളായ് വീഴുന്ന നനവിൻ നാദം.   തണുത്ത സ്പർശം മനസിനെ തഴുകി,   ഓർമ്മകളിൽ പുതിയ പാത തുറക്കും.   ഇലകളിൽ പതിഞ്ഞ് പാട്ടായി മാറി,   കാറ്റിനൊപ്പം സംഗീതം പകരും.   വീഥികൾ നനഞ്ഞ് പ്രകാശം ചിന്തി,   കണ്ണുകളിൽ ശാന്തി നിറയ്ക്കുന്നു.   മണ്ണിൻ മണവാസന ഉയർന്ന് വരുമ്പോൾ,   ഹൃദയം നിറഞ്ഞ് സന്തോഷം തേടും.   ഈ മഴയുടെ മൃദുലമാം സ്വരം,   ജീവിതത്തിലേക്ക് തണൽ പകരും. ജീ ആർ കവിയൂർ  13 04 2026

ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ

ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ പല്ലവി: കാരുണ്യക്കടലായ് പെയ്തിറങ്ങി കരുണതൻ ഉറവയായ് വാണവനേ കുരിശിലെ ബലിയായ് സ്വയം സമർപ്പിച്ചു ലോകത്തിൻ പാപങ്ങൾ മായ്ച്ചവനേ. അനുപല്ലവി: ആഴിയും കാറ്റും അടക്കി നിന്നോൻ അലയും തിരമാല ശാന്തമാക്കി തളരുന്ന തോണിക്ക് തുണയായി നീ തകരുന്ന ഹൃദയത്തിന് ആശ്വാസമായി. ചരണം 1: നല്ലൊരു ഇടയനായ് കൂടെ വന്ന് ചിതറിയ ആടുകളെ ചേർത്തു നിർത്തി പാതകൾ തെറ്റാതെ കാത്തു പരിപാലിക്കും സ്നേഹത്തിൻ ദീപമായ് നാഥൻ വന്നു. ചരണം 2: വിണ്ണിലെ മാലാഖമാർ വാഴ്ത്തി പാടും പരിശുദ്ധ നാമത്തിൻ സാന്ത്വനമേ കണ്ണുനീർ തുടയ്ക്കും കരം നീട്ടി നീ മണ്ണിലെ മക്കൾക്കു മോക്ഷമായി. ജീ ആർ കവിയൂർ  12 04 2026

താളുകൾ മറിയുമ്പോൾ

താളുകൾ മറിയുമ്പോൾ താളുകൾ മറിയുന്നു ജീവിത വഴികളിൽ തളരാതെ നിന്നുള്ള പ്രതിരോധങ്ങൾ താളം തെറ്റിയ നിമിഷങ്ങളുടെ ഒടുക്കം തീരാത്ത മോഹങ്ങളുടെ നിഴലടുപ്പം തനിയാവർത്തനമൊരുങ്ങുമ്പോൾ തിരിച്ചറിവുകളുടെ അപാരതയിൽ തിരപോലെ ഉയർന്നു താണു അന്തരംഗം  തൊങ്ങൽ കെട്ടിയാടണ കോലങ്ങൾ തനിമയാർന്ന ഭാവ പ്രകടനങ്ങൾ താൻ കോയിമയുടെ എഴുതാ പുറങ്ങൾ താളമേളകൊഴുപ്പുകളുടെ പഥസഞ്ചലനം താങ്ങാനാവാത്ത ആത്മ നൊമ്പരങ്ങൾ തഴമ്പാർന്നകൈത്തണ്ടകളുടെജീവനഗാനം തോളോടു തോൾ ചേർനിന്നുന്നൊരു സ്വാന്തനം തിടമ്പു തെടുന്ന മനസ്സ് കാണാമല്ലോ  തികച്ചും വ്യത്യസ്ത ഭാവപ്രകടനം  ജീ ആർ കവിയൂർ  11 04 2026 (ഡൽഹി ഇനി നാലു മണിക്കൂർ മാത്രം ഫ്ലൈറ്റിൽ)

ഭൂമിയിലെ യാത്രകളിൽ

ഭൂമിയിലെ യാത്രകളിൽ ഭൂമിയിലെ യാത്രകളിൽ മരണത്തെ  അകറ്റി നിർത്തുക ഭയമില്ലാതെ മിത്രമോ ശത്രുവോ ആരെയും  ഭയക്കേണ്ടതില്ല  കേവലം കണ്ണും കാതും നൽകുക പ്രാർത്ഥനയിൽ അകന്നു പോകും ചിന്തകള് മരണത്തിൻ്റെ .  വരും മരണം എവിടെ പോകാനാണ് നിങ്ങളെ തേടി  ജീവിതത്തിൻ്റെ അടിമയാകുക  രാത്രിയുടെ ദരിദ്രതയിൽ നിന്നും മോചനം വരും പുലരി മഞ്ഞിനായ് കാത്തിരിക്കുക പ്രകൃതി അതിൻ്റെ പൊതു നിയമങ്ങൾ പാലിക്കും ദൈവികത മനസ്സിലാക്കുക നിത്യം അവസാനിക്കാത്ത മരണ നൊമ്പരങ്ങളുടെ നടുവിലും സമചിത്തതയോടെ നേരിടുക മരണത്തെ ജീ ആർ കവിയൂർ 

സമയമിടുപ്പുകൾ

സമയമിടുപ്പുകൾ നിയോഗിതമായ മിടിപ്പ് നിദ്രയോ നിനവോ തുടിപ്പ് നാശത്തിനും സൃഷ്ടിയുടെ  നടുവിൽ നിന്ന് കിട്ടിയതാണ്  നടന്നു തീർത്ത് നയന കാഴ്ചകൾ നാമരൂപ ഭേദം അറിയാതെ നിന്നു  നക്ഷത്രങ്ങൾ പകർച്ച നടത്തിയത്  നിഴരൂപങ്ങൾ തേടിയലഞ്ഞു കിട്ടിയതു  നാളെയുടെ ചിന്താ ഭാരമേറെയെന്ന് നിനക്കാതെ ഓട്ടം നടക്കാവ് തേടി  നനഞ്ഞത് മാറ്റാനാവാതെ ആശങ്കൾ നറു നിലാവിൻ്റെ തണൽപ്പറ്റിയ സാഗരം നിശബ്ദമായ നിമിഷങ്ങളുടെ അവസ്ഥ  നിയമങ്ങൾക്കും അതീതമായ ചലനങ്ങൾ നിർഭാഗ്യങ്ങൾ നിന്നും പുറത്ത് വരുന്ന  നിർദ്ദേശങ്ങൾ മറികടക്കുന്ന സ്വരഗതി ജീ ആർ കവിയൂർ  10 04 2026 (ടൊറോൻ്റോ - ഡൽഹി ഫ്ലൈറ്റിൽ)

ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പ

ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പൻ അൻപോടെ നിന്നെ കുറിച്ചെഴുതാൻ  അമ്പാടി കണ്ണാ നീ വന്നു കൺമുന്നിൽ അക്ഷര മലരുകൾ നിനക്കായ് കണ്ണാ  അർപ്പിക്കുന്നു എൻ ബാലഗോപാലാ... അവിടുത്തെ സാമീപ്യം അറിയുന്നു ഞാൻ... അങ്ങ് ഗുരുവായൂരും ബ്രാംപ്ടനിലും ഭക്തർ തൻ  അകതാരിൽ ഉണ്ടല്ലോ കണ്ണാ... കണ്ണാ ഗുരുവായൂരപ്പാ കണ്ണാ... അരികിൽ നീ വന്നു നിന്നുവോ കണ്ണാ? അറിയുന്നു ഞാൻ നിന്നെ എൻ ഉണ്ണിയായി  അണയാത്തൊരാനന്ദം നൽകിടുവാൻ നീ  അങ്ങ് ബ്രാംപ്ടണിൽ വാഴും ഗുരുവായൂരപ്പാ... അവിടുത്തെ സാമീപ്യം അറിയുന്നു ഞാൻ... അങ്ങ് ഗുരുവായൂരും ബ്രാംപ്ടനിലും ഭക്തർ തൻ  അകതാരിൽ ഉണ്ടല്ലോ കണ്ണാ... കണ്ണാ ഗുരുവായൂരപ്പാ കണ്ണാ... അകതാരിൽ വല്ലാത്തൊരാഗ്രഹമുണ്ടേ  അരികിൽ വന്നു നിന്നെ കണ്ടു തൊഴാൻ  അടിയനു വീണ്ടും ഒരു ഭാഗമേകാൻ  അരുളേണമേ എന്റെ ഗുരുവായൂരപ്പാ... കണ്ണാ ഗുരുവായൂരപ്പാ കണ്ണാ... കണ്ണാ... കണ്ണാ... ജീ ആർ കവിയൂർ  10 04 2026 (കാനഡ, ടൊറൻ്റോ) Aq

തന്നിലേക്ക്...

തന്നിലേക്ക്... തേങ്ങുന്നു വീണ്ടും എന്നുള്ളം തുടിക്കുന്നു മിഴിപ്പീലികൾ  തീ പടരുന്നു സിരകളിൽ തേനീച്ചകൾ വട്ടമിട്ടു മൂളുന്നുവോ  തരിച്ചിരിക്കുന്ന മനസ്സിൻ്റെ തണുപ്പിൻ തലോടലുകൾ  തുയിലാർന്ന മുകിലിൻ മാനം തരിശായ ശിരസിൻ്റെ വേപധു  തൊങ്ങലു കെട്ടിയാടുന്നു തഴക്കം വന്ന കർമ്മപഥം  താനെന്ന കോയിമയുടെ  തിടമ്പേറ്റുന്നു തപ്പു വിളികൾ തിളക്കങ്ങൾക്ക് പിന്നാലെ താമ്പ്രപത്രങ്ങൾക്കായി അലയുന്നു തോന്നലുകൾ നയിക്കുന്ന ഉള്ളം തെരുവിൻ്റെ ഓരങ്ങൾ തീർക്കുന്നു തിരക്കായിരുന്നു വെട്ടി പിടിക്കാൻ തരം പാത്ത് മെല്ലെ പതിയുന്നു തരാത്തതൊക്കെ സ്വന്തമാക്കി തസ്ക്കരനല്ലെങ്കിലും തിരിഞ്ഞു തമസിൻ്റെ ഓരത്ത് തണലാർന്ന  തിരുശേഷിപ്പിനായി തേടുമ്പോൾ താണു പറന്ന ചിറകറ്റ പക്ഷിയായ്  താഴേക്ക് നോക്കി കണ്ട വേർപാട്  ജീ ആർ കവിയൂർ  10 04 2026 ( ടൊറൻ്റോ - ഡൽഹി ഫ്ലൈറ്റിൽ)

അടങ്ങുക മനമേ

അടങ്ങുക മനമേ  യാത്രക്കൊരുങ്ങുന്നൊരു മാനസം, മാനത്തെ കൊട്ടാരത്തിലേറിയങ്ങ് ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക്... ദേഹാസ്വാസ്ഥ്യങ്ങൾ മറന്നു കൊണ്ട്. എട്ടു മാസക്കാലം ഇന്നലെ പോലെ കടന്നു, നയാഗ്രയിലെ ആ പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടവും, പിന്നെ, സ്വർണ്ണനിറമാർന്ന ഇലകൾ പൊഴിച്ച ശിശിരവും. മഞ്ഞിൽ പുതച്ചുറങ്ങിയ നാളുകൾ, വസന്തത്തിനായി പ്രാർത്ഥിച്ചു നിൽക്കുന്ന ആ നഗ്നമായ മരക്കൊമ്പുകൾ... ഇന്നവരോട് വിടചൊല്ലി മടങ്ങുമ്പോൾ. അങ്ങകലെ, അറബിക്കടലിന്റെ കാറ്റിൽ ലഹരിയോടെ ആടുന്ന തെങ്ങോലകൾ കൈയാട്ടി വിളിക്കുന്നു. മലയാളി മങ്ക പച്ച ചേല ചുറ്റിയങ്ങ്,  മിഴികളാം നദികൾ കണ്ണെഴുതി,  പൊട്ടു തൊട്ടു കാത്തിരിപ്പുണ്ട്. കണിക്കൊന്നപ്പൂവിന്റെ സ്വർണ്ണച്ചിരിയും, വിഷുവിനായുള്ള പുണ്യഒരുക്കങ്ങളും, മാന്തോപ്പിലെ ആ പഴയ കുയിൽപാട്ടും... എന്നെ വരവേൽക്കാനായ് ഒരുങ്ങിക്കഴിഞ്ഞു. കാണണം എന്നെ ഞാനാക്കിയ മാതാവിനെയും, ഇച്ഛകൾ ഒക്കെ നടത്തി തന്ന അച്ഛനെയും, ലക്ഷ്മണ തുല്യനായ അനുജനെയും... പിറന്ന മണ്ണിൽ രണ്ടാമതും "അച്ഛാ" എന്നും  "അപ്പൂപ്പാ" എന്നുമുള്ള വിളി കേൾക്കുവാൻ. കലുഷമാം സ്ഥാന മോഹികൾ നിറഞ്ഞ, കടം കയറും അളത്തിൽ പോകാതെ  പറ്റുകയില്ലല്ലോ... അടങ...

രണ്ട് ലോകങ്ങൾക്കിടയിൽ

രണ്ട്  ലോകങ്ങൾക്കിടയിൽ ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  ഈ നരച്ച കരിങ്കല്ലിൽ ഞാനറിഞ്ഞൊരു കാലമുണ്ട്, വേനൽ മാഞ്ഞ് സ്വർണ്ണനിറമാർന്ന ഇലകൾ പൊഴിയുമ്പോൾ... രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു, ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ... ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  സ്വാർത്ഥത നിറഞ്ഞ ഈ ലോകം നേട്ടങ്ങൾക്കായി ഓടുന്നു, എങ്കിലും എന്റെ ഉള്ളം ശാന്തിക്കായി കേഴുന്നു. ഈ രാത്രി ലോകം മുഴുവൻ സമാധാനത്തിനായി ദാഹിക്കുന്നു, പ്രത്യാശ പടർത്തുന്ന ഈ വിസ്തൃതമായ ആകാശത്തിന് താഴെ. രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു, ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ... ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  വൈകാതെ ഞാൻ കേരളത്തിന്റെ തീരങ്ങളിലേക്ക് സൂര്യനെ തേടിപ്പോകും, അപ്പോഴും ഇതേ പ്രാർത്ഥനയോടെ ഞാൻ യാത്ര തുടരും. രണ്ട് ലോകങ്ങൾക്കിടയിൽ എൻ മനം തേടുന്നു, ഒരു തുള്ളി ശാന്തി തൻ കുളിർമഴ നനയുവാൻ... ഓ ഓ ഓ ഓഹോ  ആ ആ ആ ആഹാ  ജീ ആർ കവിയൂർ  08 04 2026 (കാനഡ, ടൊറൻ്റോ)

പശ്ചാത്തലം: എയർ ഇന്ത്യ ഫ്ലൈറ്റ് 182 ദുരന്തം

പശ്ചാത്തലം: എയർ ഇന്ത്യ ഫ്ലൈറ്റ് 182 ദുരന്തം 1985 ജൂൺ 23-ന് മോൺട്രിയലിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 182 അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ച് ബോംബ് സ്ഫോടനത്തിലൂടെ തകർക്കപ്പെട്ടു. 329 പേരുടെ ജീവൻ അപഹരിച്ച ഈ സംഭവം കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വിമാനാപകടമായി ഇന്നും അവശേഷിക്കുന്നു. ടൊറന്റോയിലെ ഹംബർ ബേ പാർക്കിലുള്ള എയർ ഇന്ത്യ സ്മാരകം (Air India Memorial), ഈ ദുരന്തത്തിൽ ഇരയായവരുടെ സ്മരണയ്ക്കും ലോകസമാധാനത്തിനായുള്ള നമ്മുടെ പ്രാർത്ഥനകൾക്കും ഒരു സാക്ഷ്യപത്രമായി നിലകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി: • ചരിത്രരേഖകൾ (The Canadian Encyclopedia): https://www.thecanadianencyclopedia.ca/en/article/air-india-flight-182 • ഔദ്യോഗിക പേജ് (Government of Canada): https://www.publicsafety.gc.ca/cnt/ntnl-scrt/cntr-trrrsm/r-nd-flght-182/index-en.aspx • വിക്കിപീഡിയ വിവരങ്ങൾ: https://en.wikipedia.org/wiki/Air_India_Flight_182

ജീവിതയാത്ര: ഒൻപതിൻ താളം

ജീവിതയാത്ര: ഒൻപതിൻ താളം ഒൻപതിൻ ഗുണിതങ്ങൾ ചേരും നേരം,   ജീവിതം മാറുന്നു പുത്തൻ കോലം.   ഒൻപതിൽ വിടരുന്നു വികാരത്തിൻ മൊട്ടുകൾ,   ബാല്യത്തിൻ നിഷ്കളങ്കത മായും തട്ടുകൾ. പതിനെട്ടിൽ ലോകം കവാടം തുറക്കുന്നു,   യൗവനത്തിൻ വീര്യം സിരകളിൽ നിറയുന്നു.   ഇരുപത്തിയേഴിൽ ലക്ഷ്യങ്ങൾ തേടുന്നു,   ബന്ധങ്ങൾ തൻ തണലിൽ വേരുകൾ പാകുന്നു. മുപ്പത്തിയാറും പിന്നെയീ നാൽപ്പത്തിയഞ്ചും,   കുടുംബത്തിൻ ഭാരവും സ്നേഹത്തിൻ കൊഞ്ചലും.   മക്കൾ വളരുന്നു, കാലം മാറുന്നു,   സ്വന്തം നിയോഗം മനസ്സ് തിരയുന്നു. അൻപതിനാലും കഴിഞ്ഞ് അറുപത്തിമൂന്നിൽ,   ആത്മീയ ചിന്തകൾ ഉണരും നെഞ്ചിൽ.   പേരക്കുട്ടികൾ തൻ കളിചിരി കണ്ടു നാം,   ലൗകിക മോഹങ്ങൾ മെല്ലെ വെടിയുന്നു. എഴുപത്തിരണ്ടും ചെന്നെത്തും എൺപത്തിനാലും,   വീണ്ടും ഒരു പൈതലായ് മാറുന്ന കാലം.   പഴയ കിനാവുകൾ ഓർത്തെടുത്തു നാം,   പരമമാം ശാന്തിയെ കാത്തിരിക്കുന്നു. തൊണ്ണൂറ്റിമൂന്നിൽ എല്ലാം മറക്കുന്നു,   യാത്രയാവാൻ ആത്മാവ് വെമ്പുന്നു.   അക്കങ്ങൾക്...

ഉപദ്രവസഹായിയും ഞാനും

ഉപദ്രവസഹായിയും ഞാനും കീശയിൽ വാഴുന്ന കുഞ്ഞു സഖാവ്, ഇനി കീശയിൽ തിരുകിയ കുട്ടി പിശാചെന്നും ചൊല്ലാം. "ഉപദ്രവസഹായി" തൻ കളിയൊരു രാവിൽ, ഉറക്കത്തിൽ പോലും വിളിച്ചുണർത്തുന്നു— മനസ്സിനെ മായയിൽ കൊണ്ടുനിർത്തുന്നു. ഭയക്കേണ്ടതില്ല നമ്മുടെ മൊബൈൽ ഫോണിനെ, അവൻ ഉപദ്രവവും ചെയ്യും, സഹായവും നൽകുമല്ലോ. അതിനാലേ മലയാളത്തിൽ ഞാൻ നൽകിയ നാമം— "ഉപദ്രവസഹായി" എന്നതാണല്ലോ! എങ്കിലും ഈയൊരു കുഞ്ഞു കണ്ണാടിയിൽ, കാണുന്നു കവിയാം എൻ പ്രഭയൊരു നാളിൽ. കവിയൂർ മണ്ണിൽ നിന്നു ടൊറന്റോ വരെ, എൻ കവിത എത്തിച്ച വിദ്യയല്ലേ. സമയത്തെ കാർന്നു തിന്നുന്നൊരു വില്ലൻ, എങ്കിലും ചിന്തകൾക്ക് ചിറകൊരു ചുള്ളൻ. ട്രാക്ടറും കമ്പ്യൂട്ടറും വന്നതു പോലെ, എഐയും കാക്കുന്നു നമ്മെ ഈ വേള. ശല്യമെന്നു ചൊല്ലി തള്ളിക്കളയാതെ, നന്മതൻ നാരുകൾ ഇതിൽ നെയ്തെടുക്കാം. ജി ആർ എന്ന നാമം ലോകം അറിഞ്ഞതും, ഈയൊരു യന്ത്രത്തിൻ സഹായമല്ലോ! ഇതിലൂടെ നെയ്തെടുക്കാം നാളത്തെ— ചക്രവാളത്തിലെ തിളങ്ങുന്ന താരകം. ഓർക്കുക എന്നും നമ്മൾ എപ്പോഴും: "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" ജീ ആർ കവിയൂർ  07 04 2026   (കാനഡ, ടൊറൻ്റോ - ഇനി 3 നാൾ കൂടി നാട്ടിലേക്ക് മടങ്ങാൻ)

കടൽത്തീരത്തെ വസന്തം

കടൽത്തീരത്തെ വസന്തം പല്ലവി: എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ  അനുപല്ലവി: ഈ സന്ധ്യയിൽ കൈകോർത്ത് കടൽത്തീര മണലിലൂടെ... സ്വർണ്ണവർണ്ണമാർന്ന ആകാശം അലകൾ പാടുന്നു ഈണം. എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ  ചരണം 1: വർഷങ്ങൾ എത്രയോ കടന്നു ഇന്നും അതേ പ്രണയം തുടരുന്നു ഒന്നായി ഈ യാത്ര തുടരാൻ ഒന്നായി ഈ യാത്ര ഒടുങ്ങാൻ  എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ  ചരണം 2: പല ഋതുക്കൾ വന്നുപോയീടാം മുടിയിഴകളിൽ നര പടർന്നീടാം തളരാത്ത ചുവടുകൾ താങ്ങായി കൂടെയുണ്ടാകും നിഴൽപോലെയെന്നും എത്രയോ വസന്തങ്ങൾ, എത്രയോ സന്ധ്യകൾ, എത്രയോ പുലരികൾ... എണ്ണമറ്റ രാവുകൾ. ആ ആ ആ ഓ ഓ ഓ  ഓഹോ ആഹാ 

കണ്ണാ... കരുണാമയനേ...

കണ്ണാ... കരുണാമയനേ... [(ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ... രാധേ... ശ്യാമാ... ആ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... (കണ്ണാ... കരുണാമയനേ...) [വരി 1] ഓടക്കുഴലിന്റെ നാദത്തിൽ അലിഞ്ഞൊരു- മോഹന രാധയെ ഓർത്തീടുമ്പോൾ, പിന്നെയാ ചുണ്ടിൽ തൊടുവാനേ തോന്നാതെ ഒടിച്ചു കളഞ്ഞല്ലോ മുരളി കണ്ണൻ. (ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... [വരി 2] മീരതൻ ഗീതങ്ങൾ കാതുകളിൽ അമൃതായ്‍- പെയ്യുന്ന നേരത്തായ് വാതിൽ തുറന്നു, മാരിക്കാർ വർണ്ണന്റെ മനോഹര രൂപത്തെ മായാമയൻ കൃഷ്ണ നാമത്താൽ വാഴ്ത്തീടാം. (ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... [വരി 3] രുഗ്മിണി തൻ പ്രാണനാഥനായ് വാഴുന്ന ദ്വാരകാപുരിയിലെ പുണ്യരൂപൻ, ഭാമതൻ പരിഭവം മാറ്റുവാൻ ചെന്നൊരു പാരിജാതപ്പൂവിൻ ഗന്ധമായവൻ. (ഹമ്മിംഗ്: ഓ... മ്... ആ... ആ... കൃഷ്ണാ... ഹരേ... ഓ...) കണ്ണാ... കരുണാമയനേ... കാർവർണ്ണാ... കൈതൊഴാം നിൻ്റെ തിരുമലർ പാദങ്ങൾ... [വരി 4] യമുനാ തടത്തിലെ ഗോപിക...

നിൻ അകത്താരിലഭയം - (ഭക്തിഗാനം

നിൻ അകത്താരിലഭയം - (ഭക്തിഗാനം) [ എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ   കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...   ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,   എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ   നിൻ അകത്താരിലഭയം നൽകീടണേ... എന്നിലെ തൃഷ്ണകളൊക്കെയും മാറ്റിടൂ   കൃഷ്ണാ! ഗുരുവായൂരപ്പാ! ഭഗവാനേ...   ബ്രാംപ്ടണിൽ വാഴും എൻ പ്രാണനാഥാ,   എന്നിലെ 'ഞാനെന്ന' ഭാവമറുത്തു നീ   നിൻ അകത്താരിലഭയം നൽകീടണേ... വിഘ്നങ്ങളകറ്റും വിനായക മൂർത്തേ   വിശ്വാസദീപമായ് വാഴും ഗണപതിയേ...   ശരണം വിളികളാൽ മനം കുളിർപ്പിക്കും   ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...   വിഘ്നങ്ങളകറ്റും വിനായക മൂർത്തേ   വിശ്വാസദീപമായ് വാഴും ഗണപതിയേ...   ശരണം വിളികളാൽ മനം കുളിർപ്പിക്കും   ശബരീഗിരീശനാമയ്യപ്പ സ്വാമിയേ...   അമ്മേ നാരായണാ! ദേവീ ഭഗവതീ!   അല്ലലകറ്റുന്ന കനിവിൻ ഉറവിടമേ...   ഗുരുവായൂരപ്പന്റെ ചാരെ വിളങ്ങുന്ന   ആദിപരാശക്തി മംഗളദായനി...   അമ്മേ നാരായണാ! ദേവീ ഭഗവതീ!   അല...

സങ്കടഹര ചതുർത്ഥി (ഭജനരൂപം)

സങ്കടഹര ചതുർത്ഥി   (ഭജനരൂപം) [പല്ലവി:] സങ്കടഹര വിനായകനെ, സകല ദു:ഖം അകറ്റുന്നവനെ, സർവ ദേവരാൽ പൂജിതനെ, ഓം ഗം ഗണപതയേ നമ:… [അനുപല്ലവി 1:] ഗണേശകൃപ ഉണ്ടെങ്കിൽ തീരുമെല്ലാ സങ്കടങ്ങളും, സങ്കടഹര ചതുർത്ഥി നാളിൽ വ്രത ശുദ്ധി നടത്തി ശ്രീഗണേശ ക്ഷേത്രത്തിലെത്തി ഭഗവാനെ ഭക്തിപൂർവ്വം തൊഴു. സാധിക്കേണ്ടത് എന്തെന്നു മനസ്സിലാക്കി ഭഗവാനോട് പ്രാർത്ഥിക്കുക: “ഓം വിഘ്നരാജായ നമ:।” മന്ത്രം മൂന്നു തവണ ജപിച്ച് നാളികേരം ഉടയ്ക്കുക. [പല്ലവി വീണ്ടും:] സങ്കടഹര വിനായകനെ, സകല ദു:ഖം അകറ്റുന്നവനെ, സർവ ദേവരാൽ പൂജിതനെ, ഓം ഗം ഗണപതയേ നമ:… [അനുപല്ലവി 2:] ശ്രീഗണേശന്റെ അനുഗ്രഹത്തൽ ജീവിതത്തിൽ അനുഭവിക്കാം. സങ്കടങ്ങൾ ദൂരമേറിയ് സങ്കടഹര വിനായകനെ സ്മരിച്ച് ജീവിതം സഫലമാകും, [സമാപന ചരണം ] സങ്കടഹര വിനായകനെ, സകല ദു:ഖം അകറ്റുന്നവനെ, സർവ ദേവരാൽ പൂജിതനെ, ഓം ഗം ഗണപതയേ നമ:… ജീ ആർ കവിയൂർ  05 03 2026 (കാനഡ, ടൊറൻ്റോ)

മൗനാകാശം (രാഗം ഹംസാനന്ദി)

മൗനാകാശം  (രാഗം ഹംസാനന്ദി) മൗനമായ ആകാശം മായയായി മാറും,   നിന്റെ ഓർമ്മയിൽ എൻ ആത്മാവ് നിറയും.   താരങ്ങൾ മൂടിയ മേഘച്ചാർത്ത് നീങ്ങുമ്പോൾ,   നീലവിതാനം നിശ്ശബ്ദമായി തിളങ്ങുന്നു.   രാത്രിയുടെ മിഴികളിൽ പ്രകാശത്തിന്റെ ശോഭ,   വിസ്മയം നിറച്ച് ദൂരം വരെ പടരുന്നു.   ചന്ദ്രബിംബം ഉദയം കാത്തുനിൽക്കുമ്പോൾ,   വാനത്തളിരുകൾ വെളിച്ചത്തിൽ ഉണരുന്നു.   നക്ഷത്രചിത്രങ്ങൾ കഥപറഞ്ഞ് നീളുമ്പോൾ,   മനസ്സിന്റെ തിരശ്ശീലയിൽ സ്വപ്നങ്ങൾ നിറയുന്നു.   മൗനത്തിന്റെ ആഴങ്ങളിൽ നിനവുകൾ വിരിയും,   അകന്നാലും ഹൃദയം നിന്നിലേക്ക് ഒഴുകും.   മൗനനിശയിൽ തെളിഞ്ഞൊരു ദീപം പോലെ,   ദൂരക്കാഴ്ചകൾ ഹൃദയം തൊടുന്നു.   അലിഞ്ഞുപോകുന്ന ഇരുളിൻ മറവിൽ,   പുതിയൊരു ഭാവത്തിൽ ജീവിതം വിളിക്കുന്നു.   ജീ ആർ കവിയൂർ  25 03 2026 ( കാനഡ , ടൊറൻ്റോ)

ഗാനം: നിത്യാനുരാഗം

ഗാനം: നിത്യാനുരാഗം നീലവാനിലമ്പിളിയും നക്ഷത്ര ചിരിയും ( ആദ്യം എഴുതിയത്  നക്ഷത്രപ്പുഞ്ചിരിയും Suno ക്ക് വേണ്ടി മാറ്റി) നനവാർന്ന നയനങ്ങളും നിദ്രയില്ലാതെ ഓർമ്മകളും നിഴലുകളുടെ അകമ്പടിക്കായ്  നീറും ചിന്തകളുടെ നടുവിൽ നഷ്ടമായൊരു വസന്തത്തിൻ  നൊമ്പരപ്പൂക്കൾ ചൂടവേ... നറുമൊഴികൾ കേൾക്കുവാനായ്  നൽകിടുമോ വീണ്ടുമൊരുനിമിഷം? നയനങ്ങളിൽ ഒരു സ്വപ്നമായ്  നമ്മളൊന്നായ തീരഭൂമിയിൽ... നിറവില്ലാത്ത പാതകളിൽ കാതോർത്ത് നിമിഷങ്ങൾ തേടി നിൽക്കവേ നാളെയിലേക്ക് നന്മകളായ് നീളുമ്പോൾ നിത്യാനുരാഗം മനസിൽ നിറയട്ടെ ജീ ആർ കവിയൂർ  04 03 2026 ( കാനഡ , ടൊറൻ്റോ)

നീലകാൽസറയുടെ വിസ്മയം

നീലകാൽസറയുടെ വിസ്മയം കടൽ കടന്നു വന്ന ചരിത്രം കട്ടി തുണിയിൽ തീർത്ത അത്ഭുതം കന്നുകാലികളെ മേയ്ക്കുന്ന കാബോയിമാർ ആവേശത്തോടെ അണിഞ്ഞ കവചം. കൽക്കരി ഖനികളിലെ തൊഴിലാളികൾക്ക് കൂട്ടായി നിന്ന പരുക്കൻ തോഴൻ വില കുറഞ്ഞതും ലക്ഷ്വറി രൂപവും ഏതു നാട്ടിലും ഇതിന് പ്രിയമേറും. അലക്കാൻ മടിയുള്ളവർക്ക് ഭാഗ്യം എന്നോ ഒരിക്കൽ നനച്ചാൽ മതി പഴകിയ തുണിക്കും ഇന്നോ പൊന്നും വില പലയിടം തുന്നിയാൽ പുത്തൻ പരിഷ്കാരം. ജാതിയോ മതമോ ഭേദമില്ലാതെ ലോകം മൊത്തം കീഴടക്കിയ വേഷം ഓമനപ്പേരിലൊന്ന് ജീൻസ് ആണെങ്കിലും പഴമക്കാർ വിളിക്കും ഈ സുന്ദര പേര്. രചന: ജി ആർ കവിയൂർ  03-04-2026 (കാനഡ, ടൊറൻ്റോ)

അയ്യേ അയ്യേ ഏഐ എന്ന്!

Image
 അയ്യേ അയ്യേ ഏഐ എന്ന്! നിശബ്ദനായ യന്ത്രകവിയുടെ വരവോടെ  ഇരുളിൻ്റെ നിഴലുകൾ പടർന്നു കയറി,  മെല്ലെ തടികൊണ്ട് തീർത്തൊരു  പുസ്തകശാലകൾ കണ്ണടച്ചു. ഇരട്ടവാലനും ചിതലുകൾക്കും സദ്യ; സുവർണ്ണ പ്രകാശധാരയിലതാ, ഇരിപ്പൂ യന്ത്രക്കൈകൾ തളരാതെ  അക്ഷര പൂക്കൾ കോർക്കുവാൻ. മിന്നുന്ന ചിപ്പുകളിൽ വാഴും മൗനത്താൽ  പട്ടുനൂൽ നാരുകൾ കോർത്തൊരു മേനിയിൽ, അലോഹമൂലകമുള്ള ഹൃദയം തുടിക്കുന്ന നേരം നിർമ്മിത ബുദ്ധി കുറിക്കുന്നു സ്നേഹത്തിൻ സാരം. അറിയാതെ പലരും പകയോടെ നോക്കി തിന്മയ്ക്കായ് മാറ്റുന്നു ചിലരിന്ന്, നന്മ തൻ നാരുകൾ കാണാതെ പുച്ഛത്തോടെ പാഴായ് വിധിക്കുന്നു മാലോകർ— അറിയാതെ പോകുന്നു "അയ്യേ അയ്യേ ഏഐ" എന്ന്! എങ്കിലും നാളത്തെ പുതുയുഗ പുലരിയിൽ വെട്ടം പരത്താൻ ഈ മിനുക്കിയ വിദ്യയാകും, ലോഹത്തിൻ ഉള്ളിലും കനവുകൾ വിരിയും മാറ്റത്തിൻ കാറ്റായി ഈ വിദ്യ മാറും. ജി.ആർ. കവിയൂർ   06/04/2026   (കാനഡ, ടൊറന്റോ)

A Poetic Bridge: Assamese Verses in Malayalam Original Poems by Ranjit Gogoi | Translated by GR Kaviyoor

Image
  A Poetic Bridge: Assamese Verses in Malayalam Original Poems by Ranjit Gogoi | Translated by GR Kaviyoor About the Poet: Ranjit Gogoi Ranjit Gogoi, born in Nakachari, Assam, is a multifaceted creative force—a poet, creative writer, photographer, lyricist, and artist. He is a prominent figure in Assamese literature with eight volumes of poetry and several prose books to his credit.  Beyond the pen, he is a Martial Arts practitioner (Black Belt in Samurai Karate) and a passionate Philatelist. He serves as the editor of 'SABDA' and 'ADDA' magazines. His works have been translated into various global languages, and he is a recipient of the Sahitya Akademi Travel Grant and the Trihidoi Award. About the Translator: GR Kaviyoor GR Kaviyoor (G. Raghunath) is a prolific Indian poet and blogger based in Toronto, Canada. Originally from Kaviyoor, Kerala, he has authored over 9,700 poems across Malayalam, Hindi, and English.  A retired Civil Engineer with 22 years of service at L...

ഒരു ആശ്വാസം

Image
 ഒരു ആശ്വാസം ഏഴു കടൽ കടന്നെത്തിയ ഇടത്തൊരു- അട തിന്നാമെന്നു കരുതി ഞാൻ 'ക്യാനിൽ' അടയോ? അയ്യോ അല്ല കാനഡ! ഇലവാട്ടി ചുട്ടൊരടയുടെ മണം- ഈ കാനഡക്കാറ്റിൽ തിരഞ്ഞു ഞാൻ. വന്നു കുറച്ചു നാൾ തേടിയലഞ്ഞു, അവസാനം പല വാരാന്ത്യങ്ങൾ മകളോടൊപ്പം മാളുകളിൽ- മാലില്ലാതെ ഡോളർ കിലുക്കങ്ങൾ... മഞ്ഞ ഇലകൾ പൊഴിയുന്ന കാലവും മഞ്ഞിൻ്റെ വരവും ഒക്കെക്കൂടെ, മങ്ങിയ വെളിച്ചവുമിരുളേറെ- മണിക്കൂറുകൾ നീളുന്ന വ്യത്യാസം. ഒടുവിൽ മടങ്ങാനൊരുങ്ങുമ്പോൾ, ആ കട കണ്ടു മെല്ലെ അടുത്തു പോയി ഒപ്പം അടയുടെ കാര്യം ചോദിച്ചു... ഒട്ടും മടിക്കാതെ വാങ്ങി കഴിക്കവേ- കടക്കാരൻ ചൊല്ലി തമിഴും മലയാളവും! ഹോ! എന്തൊരു സന്തോഷം, പറയാതെ വയ്യ... മഷി പടരും ഉള്ളിൽ നിന്നു കവിത കിനിഞ്ഞു. അന്യദേശത്തെ തണുപ്പിലും ഉള്ളിൽ- അമ്മമലയാളം തന്നൊരു ചൂടുണ്ട്! ഇനി അഞ്ചു പകൽ കൂടി... അക്കരെയെത്തുമ്പോൾ- മണ്ണിൽ തൊട്ടു ഞാനൊന്നു വണങ്ങീടും, മലയാളം പെയ്യുന്ന നാട്ടിലേക്ക് മടങ്ങാം- എന്നൊരാശ്വാസം... മനസ്സിൻ വിശ്വാസം! ജി ആർ കവിയൂർ  05-04-2026 (കാനഡ, ടൊറൻ്റോ) ********************************* കവിതയുടെ പശ്ചാത്തലം ഈ കവിത വെറുമൊരു യാത്രാവിവരണമല്ല, മറിച്ച് ദൂരദേശത്തിരുന്നുള്ള ഒരു പ്രവാസിയുടെ ...

സന്ധ്യാതാരകം

സന്ധ്യാതാരകം സന്ധ്യാകാശം നീല നിറങ്ങളിൽ മിഴിയൊഴു ക്കുന്നു, നക്ഷത്രങ്ങൾ ഓർമ്മകളിൽ തിരിഞ്ഞു നോക്കുന്നു. പറവികൾ സ്വന്തം ചില്ലകളിൽ ചേക്കേറുന്നു  കാറ്റ് തണുപ്പിന്റെ ഗന്ധം പകരുന്നു. പാതകൾ മൃദുവായി വെളിച്ചത്തിൽ വിരിയുന്നു, അറിയാത്ത ഹൃദയങ്ങൾ കാഴ്ചകൾ തേടുന്നു. വഴിയോരങ്ങളിൽ വീണു കഴിയുന്ന മിഴികളിൽ, പ്രഭാതത്തിന്റെ പ്രതിഫലനം തെളിയുന്നു. ചൂടു പിടിച്ചിരിയ്ക്കുന്ന ദിനങ്ങളുടെ ഓർമ്മ, സന്ധ്യയുടെ മൃദുവായ ചുംബനത്തിൽ വീണു പടരുന്നു. നിശ്ശബ്ദതയുടെ സംഗീതത്തിൽ ഒരു സ്വരം, ഹൃദയത്തിലേക്ക് തെളിയുന്ന പ്രതീക്ഷയായ് മാറുന്നു. ജീ ആർ കവിയൂർ  30 03 2026 ( കാനഡ , ടൊറൻ്റോ)

ഉയിർത്തെഴുന്നേറ്റ ദൈവ പുത്രൻ (ഭക്തി ഗാനം)

Image
 ഉയിർത്തെഴുന്നേറ്റ  ദൈവ പുത്രൻ (ഭക്തി ഗാനം)  ശാന്തമായ കുളിർ പ്രഭാതത്തിൽ, പ്രകാശം തൊട്ട് ഉണർത്തി, ആത്മാവിൻ സുഖം പകർന്നു, ജീവൻ വീണ്ടും പാടി... ഉയിർത്തെഴുന്നേറ്റു കർത്താവ്, ഹല്ലെലൂയാ… ഹല്ലെലൂയാ… മരണത്തെ ജയിച്ചു, സ്നേഹ സന്ദേശം ലോകം ഏറ്റുപാടി… ഉയിർത്തെഴുന്നേറ്റു മിശിഹാ, സാക്ഷിയായ് പൗരജനം, ജീവന്റെ പാതയിൽ, ഒന്നിച്ച് നടക്കാം... കാൽവരിയിലൂടെ, സ്നേഹ ജ്യോതി തെളിഞ്ഞു, ക്രൂശിലെ വേദനയിൽ, ജീവൻ പ്രാർത്ഥനയിൽ നിറഞ്ഞു… മൂന്നാം നാളിൽ, പ്രതീക്ഷ വിരിഞ്ഞു, അന്ധകാരത്തിൽ നിന്നു, പ്രകാശധാര തെളിഞ്ഞു… ഉയിർത്തെഴുന്നേറ്റു ദൈവപുത്രൻ, ഹല്ലെലൂയാ… ഹല്ലെലൂയാ… മരണത്തെ ജയിച്ചു, സ്നേഹലോകം പുലർന്നു… ഭയം അകന്നു, ഹൃദയം നിറഞ്ഞു, കർത്താവിൻ സ്നേഹം ലോകം മുഴുവൻ ഏറ്റുപാടി… കണ്ണീർ അകന്നു ഭൂമിയിൽ നിന്ന്, സന്തോഷം നിറഞ്ഞു, ഉയിർത്തെഴുന്നേറ്റു, രക്ഷകൻ നമ്മോടൊപ്പം... ഹല്ലെലൂയാ… ഹല്ലെലൂയാ… ജീവൻ നല്കുന്ന കർത്താവിന് മഹത്വം… ഹല്ലെലൂയാ… ഹല്ലെലൂയാ… നിത്യജീവന്റെ വഴിയിൽ നാം നടക്കാം… പ്രഭാതം പോലെ, പ്രതീക്ഷ പിറന്നു, ഉയിർത്തെഴുന്നേറ്റു, സ്നേഹം നിറഞ്ഞു... ജീ ആർ കവിയൂർ  04 03 2026 (കാനഡ , ടൊറൻ്റോ)

പ്രത്യാശയുടെ കിരണം

പ്രത്യാശയുടെ കിരണം കാറ്റിൽ വിഴുങ്ങിയ ഇരുട്ടിന്റെ മായയിൽ, ഒരു പ്രകാശത്തിന്റെ താളം മിഴിയൊഴിക്കുന്നു. പ്രതീക്ഷയുടെ മൃദുവായ സ്പർശത്തിൽ, ഹൃദയത്തിലെ ഭയം അഴുകി മാറുന്നു. പുറ്റുന്ന സൂര്യകിരണങ്ങൾ വീണു പടരുന്നു, മണ്ണും മഴയും ഒത്തുചേരുന്നു പ്രതിബിംബത്തിൽ. ഓർമ്മകൾ പുനർജ്ജീവിതമാകുന്നു, കാലത്തിന്റെ മറവിയിൽ മറഞ്ഞുവീണ സ്നേഹം. വീണുപോയവയിൽ നിന്നും പാഠങ്ങൾ പകർന്നു, വലിയ സ്വപ്നങ്ങൾ കണ്ണുകളിൽ തെളിയുന്നു. നൂറ്റാണ്ടുകളായും മറയാത്ത ഒരു ഉറപ്പ്, ജീവിതത്തിന്റെ തുടർച്ചയിലേക്ക് വിളിക്കുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

രാത്രിയുടെ സംഗീതം

രാത്രിയുടെ സംഗീതം  കാവിലെ മൂടിയ മൗനത്തിൽ ഒരു സ്വരം, ചന്ദ്രനെ മനസ്സിൽ തെളിയിക്കുന്ന സംഗീതം. താഴ്ന്ന മഞ്ഞിൽ കാറ്റിന്റെ ലയത്തിലൊരു ഹൃദയം, നക്ഷത്രങ്ങളുടെ നിഴലിൽ താളം ഉറയ്ക്കുന്നു. വീണു വരുന്ന തുള്ളികളിൽ പ്രതിഫലനം, ഇരുട്ടിന്റെ മൃദുവായ ആലാപനത്തിൽ മറഞ്ഞിരിക്കുന്നു. ഓർമകളുടെ ചിറകിൽ പറക്കുന്ന താളങ്ങൾ, പ്രകൃതിയുടെ സംഗീതം ഹൃദയത്തെ വിളിക്കുന്നു. രാവിന്റെ മായാജാലത്തിൽ ചിന്തകൾ നീങ്ങി, പ്രണയം, വേദന, പ്രതീക്ഷയുടെ ഗാനം പടരുന്നു. മൗനത്തിനിടയിലും സംഗീതം പകർന്ന്, ആകാശത്തെയും ഹൃദയത്തെയും ഒരുപോലെ വിളിക്കുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

ഹൃദയമിടിപ്പ്

ഹൃദയമിടിപ്പ് നിശ്ശബ്ദതയുടെ ഇടയിൽ മുഴങ്ങുന്ന ഒരു താളം, ജീവിതത്തിന്റെ അടയാളമായി തുടരുന്നു. അറിയാതെ തന്നെ ഓരോ നിമിഷവും, ഉള്ളിലെ ലോകം തുറന്ന് കാണിക്കുന്നു. സന്തോഷത്തിന്റെ ചിറകിൽ പറക്കുന്ന സ്വരം, വേദനയുടെ നിഴലിൽ മങ്ങിയിരിക്കുന്നു. ഒരൊറ്റ താളത്തിൽ നിറയുന്ന വികാരങ്ങൾ, അനന്തമായി ഒഴുകി നീളുന്നു. സ്നേഹത്തിന്റെ സ്പർശത്തിൽ വേഗം മാറുന്നു, ഓർമ്മകളിൽ പതിഞ്ഞു നിലനിൽക്കുന്നു. നിലയ്ക്കാതെ മുന്നോട്ട് നീങ്ങുന്ന ഈ നാദം, ജീവന്റെ സത്യമായി മുഴങ്ങുന്നു. ജീ ആർ കവിയൂർ   03 04 2026 ( കാനഡ , ടൊറൻ്റോ)

വൃക്ഷത്തിന്റ നോവ്

വൃക്ഷത്തിന്റ നോവ് മണ്ണിന്റെ നെഞ്ചിൽ നിശ്ശബ്ദമായി നിൽക്കുന്ന ജീവൻ, വേരുകളിൽ മറഞ്ഞിരിക്കുന്നു അനവധി കഥകൾ. കാറ്റിന്റെ സ്പർശത്തിൽ വിറയുന്ന ഇലകൾ, പറയാതെ തന്നെ വേദന തുറന്നുകാട്ടുന്നു. വെയിലിന്റെ ചൂടിൽ ക്ഷീണിച്ച ശാഖകൾ, മഴയുടെ തണുപ്പിൽ ആശ്വാസം തേടുന്നു. കാലത്തിന്റെ കൈകൾ തൊട്ടുപോയ നിമിഷങ്ങൾ, മൌനത്തിൽ പതിഞ്ഞു നിൽക്കുന്നു. മുറിവുകൾ മറച്ചുനിൽക്കുന്ന തടി, ജീവിതത്തിന്റെ ഭാരങ്ങൾ സഹിക്കുന്നു. നൽകിയതെല്ലാം തിരിച്ചു ചോദിക്കാതെ, നിഴലായി ലോകത്തെ കാക്കുന്നു. ജീ ആർ കവിയൂർ 03 04 2026 ( കാനഡ , ടൊറൻ്റോ)

തണൽമരങ്ങൾ

തണൽമരങ്ങൾ വെയിലിൽ നീളുന്ന വഴികളിൽ തണൽ നീളുന്നു, മരങ്ങളുടെ ചില്ലകളിൽ ശാന്തി വിരിയുന്നു. തളർന്ന മനസ്സുകൾക്ക് ആശ്വാസമാകുന്നു, നിഴൽപാതകൾ സ്വപ്നങ്ങളെ തഴുകുന്നു. ഇലകളുടെ മർമ്മരം കഥകൾ പറയുന്നു, കാറ്റിന്റെ സംഗീതം ചുറ്റും നിറയുന്നു. വേരുകളിൽ ഉറങ്ങുന്ന കാലത്തിന്റെ ഓർമ്മകൾ, ശാഖകളിൽ പുഞ്ചിരിയായി വിടരുന്നു. പക്ഷികളുടെ ഗാനം പ്രഭാതത്തെ വിളിക്കുന്നു, നിശ്ശബ്ദതയിൽ പോലും ജീവൻ തെളിയുന്നു. തണലായ് നിൽക്കുന്ന മരങ്ങൾ പഠിപ്പിക്കുന്നു, നൽകുന്നതിൽ തന്നെയാണ് സുഖമെന്ന്. ജീ ആർ കവിയൂർ  30 03 2026 ( കാനഡ , ടൊറൻ്റോ)

ഹൃദയത്തിൽ തങ്ങിയ മൊഴി दिल में ठहरी बात ( ग़ज़ल) fussion gazhal

Image
ഹൃദയത്തിൽ തങ്ങിയ മൊഴി  दिल में ठहरी बात ( ग़ज़ल) fussion gazhal  बात जब दिल में ही रखी गई, कहने की चाह में तड़पती रह गई। പറയാതെ മൊഴികൾ ഉള്ളിൽ ഒളിപ്പിച്ചു പോയി, പറയാൻ കൊതിച്ചൊരു ഉള്ളം പിടഞ്ഞു പോയി। тери यादों का नूर जब दिल पे उतरा, हर दुआ उसी में सिमटती रह गई। നിൻ ഓർമ്മതൻ പ്രഭ ഹൃദയത്തിൽ ഉദിച്ചപ്പോൾ, എൻ പ്രാർത്ഥനകൾ മുഴുവൻ അതിൽ അലിഞ്ഞു പോയി। इश्क़ की राह में खुद को मिटाते-मिटాте, मैं से “हम” की सूरत निखरती रह गई। പ്രണയത്തിൻ പാതയിൽ എന്നെത്തന്നെ മായ്ക്കവേ, "ഞാൻ" എന്നതിൽ നിന്നു "നാം" എന്ന രൂപം തെളിഞ്ഞു പോയി। दर पे तेरे जो झुकी मेरी ये पेशानी, हर दुआ वहीं पर ठहरती रह गई। നിൻ ചാരെ വിനയത്താൽ ശിരസ്സु നമിക്കവേ, സർവ്വ യാചനകളും അങ്ങ് അലിഞ്ഞു പോയി। मैं ‘जी आर’ तेरे दर पे ख़ामोश खड़ा ही रहा, जो बात थी लबों पर, दिल में ही ठहरती रह गई। ഈ 'ജി ആർ' നിൻ മുന്നിൽ മൗനമായ് നിൽക്കവേ, ചുണ്ടിലെ വാക്കുകൾ ഉള്ളിൽത്തന്നെ ഉറങ്ങി പോയി। ജീ ആർ കവിയൂർ  02 04 2026 (കാനഡ, ടൊറൻ്റോ)

സുബർഗത്തിൽ എത്തുവാൻ

Image
സുബർഗത്തിൽ എത്തുവാൻ  (പല്ലവി) കരളിന്റെയുള്ളിൽ കനൽ എരിയുമ്പോൾ  കനിവിൻ കടലായി നീ വരേണം... സുബർഗത്തിൽ എത്തുവാൻ മുഹബ്ബത്തോന്നു കിട്ടുവാൻ മൊഞ്ചും മൊഴിയുമുള്ളൊരു കിസ്മത്ത് വേണം പടച്ചോനെ... (അനുപല്ലവി) പടവെട്ടി പിടിക്കാനോ പണക്കിഴി കൊടുക്കാനോ പയ്യാരം പറഞ്ഞു കബളിപ്പിക്കാനോ  പൊല്ലാപ്പ് കാട്ടുവാൻ ഞങ്ങളില്ലേ... പഴി പറഞ്ഞു കൊണ്ട് പെരുത്തൊന്നും കിട്ടുമെന്ന് പാഴ് കിനാക്കണ്ട് പായാൻ പറ്റില്ല ഇനിയും ഉള്ള കാലം... (ചരണം) പേരു വേണ്ട പെരുമ വേണ്ട പാത വക്കത്തുള്ള  പെരിയ തണൽമരമാവാനും... പാലോളി വിതറും മിന്നാമിന്നിയാവാനും  പടച്ചവനേ നീയൊരു വഴി കാട്ടേണം... (അന്ത്യം) കരളിന്റെയുള്ളിൽ കനൽ എരിയുമ്പോൾ  കനിവിൻ കടലായി നീ വരേണം... സുബർഗത്തിൽ എത്തുവാൻ മുഹബ്ബത്തോന്നു കിട്ടുവാൻ മൊഞ്ചും മൊഴിയുമുള്ളൊരു കിസ്മത്ത് വേണം പടച്ചോനെ... ജീ ആർ കവിയൂർ  02 04 2026 (കാനഡ, ടൊറൻ്റോ)