ഓർമ്മകളുടെ മൃദുലരേഖ (ലളിത ഗാനം)
ഓർമ്മകളുടെ മൃദുലരേഖ
(ലളിത ഗാനം)
നിലാവിൻ്റെ നീലിമയിൽ വീണു വരുന്ന വെളിച്ചത്തിൽ
മനസ്സിൻ്റെ തിരമാലകൾ തൊട്ടുണർത്തി,
പറയാതൊരു സ്നേഹത്തിന്റെ സ്വപ്നങ്ങൾ പെയ്യുന്നേരം.
നിലാവിൻ്റെ നീലിമകളിൽ
നിനക്കായ് ഉറങ്ങാതെ,
നീർമിഴികളിൽ വിരിഞ്ഞു നിന്നു
പ്രണയത്തിൻ മധുരസ്വപ്നം.
മൗനവേളയിൽ പകർന്ന് വരും
മനസ്സിൻ്റെ സാന്ത്വന ഗാനം,
കാറ്റിൻ്റെ വിരലുകൾ തൊട്ടുണർത്തി
ഹൃദയം പാടുന്നു സ്നേഹരാഗം.
ചന്ദ്രികയിൽ ചാലിച്ചൊഴുകും
ഓർമ്മകളുടെ മൃദുലരേഖ,
വിരഹത്തിൻ കണ്ണീരുതുള്ളി
സ്നേഹത്തിൻ മണമേകുന്നു.
പറയാതെ നിന്നു മറഞ്ഞു കിടക്കുന്ന
മനസ്സ് പറഞ്ഞിടാത്ത അനുരാഗം,
ഒരുനാൾ വിരിഞ്ഞ് വരുമെന്നാശിച്ചു
നേരം എണ്ണി കാത്തിരിക്കുന്നു.
ജീ ആർ കവിയൂർ
24 09 2025
(കാനഡ , ടൊറൻ്റോ)
Comments