സ്വരസംഗമം ( ഗാനം )
സ്വരസംഗമം ( ഗാനം )
നിലാവ് ഉറങ്ങും താഴ്‌വാരങ്ങളിൽ
സ്വപ്നങ്ങൾ ചേർന്ന് മയങ്ങും നേരം
എന്നുമൊരു സ്വപ്നം, പ്രണയമേ
ഹൃദയതാളങ്ങളിൽ… സംഗീതം പോലെ
മിഴികളിൽ വിരിയുന്ന സ്വരസംഗമം
ഹൃദയത്തിൽ തൊട്ടുണരും അനുഭൂതി
മൗനത്തിന്റെ മിഴിപെയ്ത്തിൽ വീണു
മധുരമായി പെയ്യുന്ന കുളിർമഴപോലെ
കാറ്റിൻ കൈകളിൽ മൃദുല സ്വപ്നം
അവനാഴി മെല്ലേ വിരിയുന്ന നേരം
വഴികളിൽ തെളിയുന്ന നക്ഷത്രങ്ങൾ
ചിന്തകളായി വീണു നിറയും രാവിൽ
ജീ ആർ കവിയൂർ
16 09 2025
( കാനഡ , ടൊറൻ്റോ)
Comments