എന്നുള്ളിലെ പൊൻവെളിച്ചമേ,
എന്നുള്ളിലെ പൊൻവെളിച്ചമേ,
എന്നുള്ളിലെ സ്നേഹത്തിൻ പൊൻവെളിച്ചമേ,
എന്നും നിൻ പ്രഭാപൂരം നിറയാൻ കൃപ തരണമേ.
നാവിൻ തുമ്പിൽ നിൻ നാമം
സത്യമായ് നിലകൊള്ളണേ,
നേർവഴിയിൽ നയിക്കുന്ന
നല്ലിടയനെ അനുഗ്രഹിക്കണമേ.
നക്ഷത്രങ്ങൾക്ക് അപ്പുറം
നിൻ തിളക്കം നിറയണമേ,
നന്മയുടെ ദൈവമേ,
പാപങ്ങളിൽ നിന്ന് മോചിപ്പിക്കണമേ.
അന്ധകാരാന്ത്യത്തിൽ നിന്നും
വിജ്ഞാനവെളിച്ചം തെളിയിക്കണമേ,
കർത്താവേ, കരുണാനിധിയേ—
സ്തുതി, സ്തുതി, സ്തുതി!
ജീ ആർ കവിയൂർ
28 09 2025
(കാനഡ , ടൊറൻ്റോ)
Comments