പ്രിയതരമാമൊരു ഗാനം
പ്രിയതരമാമൊരു ഗാനം
പ്രിയതരമാമൊരു ഗാനം
പ്രിയതെ നിനക്കായി ഒരുക്കും
പേരറിയാത്ത നൊമ്പരങ്ങൾ മധുരമായി
പെയ്യത് ഒഴിയുന്നു മനസ്സിൻ മാനത്ത്
പ്രാണനിൽ കുതിരുമക്ഷരങ്ങളാൽ
പ്രണയാതുരമാം കാവ്യങ്ങളായിരം
മിഴികളിൽ വിരിയുന്ന സ്വപ്നപ്പൂക്കൾ
നിറവേരും നാളുകൾ തേടിയെത്തുമ്പോൾ
കാറ്റിൻ മലർമണം നിൻ സാമീപ്യം വിളിച്ചറിയിക്കുന്നു
ഹൃദയഗാഥകളിൽ സുന്ദരലിപികൾ വിരിയുന്നു
സ്നേഹത്തിൻ തിരയൊലിയിൽ ചേർന്നൊരുമിച്ച്
നിത്യമായ് നില്ക്കുന്നൊരു ശ്രുതി
നീലാവിൻ തൂവലിൽ വീണു നിൽക്കുന്നോരു വെളിച്ചം
രാത്രിയുടെ താളത്തിൽ ഉള്ളിൽ തുടി കൊട്ടും താള തരംഗം
ചാരുലാസ്യം നിറഞ്ഞു നിൻ രൂപമാം പ്രതിബിംബം
ചുറ്റിനിറയും ചന്ദ്രകാന്തി പോലെ
അനുരാഗത്തിൻ ചാരുതയാൽ ചേർന്നൊരുമിച്ച്
നിത്യമായ് നില്ക്കുന്നൊരു സംഗീത മേളം
പ്രിയതരമാമൊരു ഗാനം
പ്രിയതെ നിനക്കായി ഒരുക്കും
പേരറിയ നൊമ്പരങ്ങൾ മധുരമായ്
പെയ്യത് ഒഴിയുന്നു മനസ്സിൻ മാനത്ത്
പ്രാണനിൽ കുതിരുമക്ഷരങ്ങളാൽ
പ്രണയാതുരമാം കാവ്യങ്ങളായിരം
ജീ ആർ കവിയൂർ
09 09 2025
( കാനഡ , ടൊറൻ്റോ)
Comments