ഏകാന്ത ചിന്തകൾ - 268
ഏകാന്ത ചിന്തകൾ - 268
നമ്മുടെ പ്രവൃത്തികളാൽ ദുഃഖം ജനിച്ചാൽ,
എത്ര പ്രാർത്ഥിച്ചാലും മായാത്ത വേവൽ.
ദാനം നൽകിയാലും, പുണ്യം ചൊരിഞ്ഞാലും,
മറ്റൊരാളുടെ വേദന മാഞ്ഞുപോകുകയില്ല.
പക്ഷേ, നാം വിതച്ചൊരു ചെറു പുഞ്ചിരി,
ആയിരം പ്രാർത്ഥനകൾക്കുമപ്പുറം മഹിമ.
ചിരി വിരിയുമ്പോൾ, ദീപം തെളിയുമ്പോൾ,
ദുഃഖത്തിന്റെ നിഴൽ മാറിപ്പോകും പോലെ.
ഒരാളുടെ മുഖത്ത് സന്തോഷം തെളിയുമ്പോൾ,
ആയിരം പൂജകളെക്കാൾ ശുദ്ധമായൊരു നേർച്ച.
ജീ ആർ കവിയൂർ
10 09 2025
( കാനഡ , ടൊറൻ്റോ)
Comments