നിന്നെ തേടുന്നു നിത്യം(ലളിത ഗാനം)

നിന്നെ തേടുന്നു നിത്യം
(ലളിത ഗാനം)

നിൻ നിഴലിൽ ചേർന്നു നിൽക്കും
നിലാവിൻ നീലിമയിൽ അലിയും
നാണത്താൽ മിഴി കൂമ്പിയ മുഖം
നിറയുന്നു ഇന്നുമെന്നോർമയിൽ സഖി

വീണയുടെ തന്തിയിലെന്ന പോലെ
വേദനയും സ്നേഹവും കൈകോർത്തു
എൻ ഹൃദയ ഗീതം കേൾക്കുമ്പോൾ
അനുഭൂതിയുടെ ലഹരിയിൽ മുഴുകുന്നു

പൂവിൻ ചിറകിലായ് തൂകുന്ന കാറ്റിൽ
പൂണ്ടു മധുര സ്പർശമേകി എന്നിൽ
നീയൊരിക്കലും വിടരാത്ത ശോഭ
നീലാകാശത്തിൽ തെളിയുന്നു സഖി

കാലം മാറിയാലും, രാത്രികൾ നീണ്ടാലും
കണ്ണുകളിൽ നിന്നെയെന്നും ഞാൻ തേടും
സ്നേഹത്തിന്റെ നീണ്ട പാതയിലാഴ്ന്നു
നിത്യമായി നിന്നെ ചേർത്തിടും പ്രിയതേ

ജീ ആർ കവിയൂർ
17 09 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “