സ്നേഹ യമുനയിൽ (ഭക്തി ഗാനം)
സ്നേഹ യമുനയിൽ (ഭക്തി ഗാനം)
സ്നേഹ യമുനയിൽ നീന്തി തുടിക്കും
ഓളങ്ങൾക്ക് ഓടക്കുഴലിൻ സ്വരമാധുരി
ഗോപിക ഹൃദയങ്ങളിൽ വിരിയുന്നുവോ
കൃഷ്ണനാൽ അമൃതഗാനമുദിരും നേരം.
കണ്ണുകൾ നിറയുന്നു നീലനിറത്തിൻ ചാരുതയാൽ
എനിക്കുയിന്നു നിൻ നിത്യസംഗീതധാര
മാധവാ, നീയെന്നിൽ തീർക്കുന്നാനന്ദസുഭൂതി
മനസ്സ് നിറഞ്ഞു ഭക്തിയാൽ സുഖകരം.
സ്നേഹ യമുനയിൽ നീന്തി തുടിക്കും
ഓളങ്ങൾക്ക് ഓടക്കുഴലിൻ സ്വരമാധുരി
ഗോപിക ഹൃദയങ്ങളിൽ വിരിയുന്നുവോ
കൃഷ്ണനാൽ അമൃതഗാനമുദിരും നേരം.
വേണുവിൻ ശബ്ദം വിളിച്ചുണർത്തും ആത്മരാഗം
നീലാമ്ബരത്തിൽ തെളിയും നിത്യസൗന്ദര്യം
ഗോപാല, നിൻ നാമം ജപിക്കുമ്പോൾ ഹൃദയത്തിൽ
അനന്തസുഖം ചൊരിയും ദിവ്യാനുഭൂതി.
സ്നേഹ യമുനയിൽ നീന്തി തുടിക്കും
ഓളങ്ങൾക്ക് ഓടക്കുഴലിൻ സ്വരമാധുരി
ഗോപിക ഹൃദയങ്ങളിൽ വിരിയുന്നുവോ
കൃഷ്ണനാൽ അമൃതഗാനമുദിരും നേരം.
ജീ ആർ കവിയൂർ
08 09 2025
( കാനഡ, ടൊറൻ്റോ)
Comments