കൃഷ്ണ വർണ്ണങ്ങൾ (ഭക്തി ഗാനം)

കൃഷ്ണ വർണ്ണങ്ങൾ (ഭക്തി ഗാനം)


കൃഷ്ണ വർണ്ണങ്ങൾ വിരിയുന്ന നേരം
കാതിൽ മുഴങ്ങുന്നു മുരളിയുടെ ഗാനം
വൃന്ദാവനത്തിലേ പൂക്കളുടെ നടനം
വേദന മറന്നു ഹൃദയം പാടും നാമം

ഗോപികമാരുടേ ഹൃദയത്തിൽ ഉണരുന്ന സ്നേഹം
ഗോവിന്ദൻ്റെ ചിരിയിൽ തെളിയുന്ന ദീപം
കാളിന്ദി തീരത്ത് താളമൊഴുകുമ്പോൾ
കണ്ണിൽ നിറയുന്നു ദിവ്യമായ രൂപം

നീലാവാനം മേഘ ഭംഗി കണ്ടു
നിത്യാനന്ദം പകർന്നു കണ്ണൻ വന്നൂ
പാദസ്പർശത്തിൽ ഭൂമി പുണ്യമായി
പാർവർണ്ണ ശോഭയിൽ ലഹരാനുഭവം

ജീ ആർ കവിയൂർ
03 09 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “