കാത്തിരുന്നു നിനക്കായ്
കാത്തിരുന്നു നിനക്കായ്
എത്ര മേൽ കാത്തിരുന്നു നിനക്കായ്
കണ്ണു കഴച്ചു മനം തേങ്ങിയല്ലോ
മഴ വന്നു വെയിൽ വന്നു രാപകൽ പോയി
ഓണം വന്നു വിഷു വന്നു പോയല്ലോ
പുലരി വന്നിടും, പക്ഷികൾ പാടിടും,
നീയില്ലാതെ നിന്നെ തേടി നിൽക്കുമ്പോൾ
ഓർമ്മകളിലെ നിമിഷങ്ങൾ തിരികെ വിളിച്ചു വരുമ്പോൾ
മിഴികളിലെ കണ്ണീർ കവിതയാകുന്നു.
സ്നേഹത്തിന്റെ മൃദുസ്വരം കേൾപ്പില്ലെ,
മൗനത്തിലായ് ഹൃദയം കരയുന്നു.
വന്നു ചേർന്നാൽ, വേർപാടൊന്നുമില്ല,
കാലമൊക്കെയും നിൻ കൈ പിടിച്ചിടുമല്ലോ.
ജീ ആർ കവിയൂർ
10 09 2025
( കാനഡ , ടൊറൻ്റോ)
Comments