ഉടലാഴങ്ങളിലെ കനവുകൾ
ഉടലാഴങ്ങളിലെ കനവുകൾ
ഉറക്കങ്ങളിറക്കങ്ങൾ
ഉഴറുന്ന മനസ്സിൻ്റെ
ഉടലാഴങ്ങളിൽ തേടുന്ന
ഉടയുന്ന കനവുകൾ
പ്രതീക്ഷകൾ മങ്ങിയാലും,
പുതിയൊരു പ്രഭാതം വിരിയും,
ഓരോ കണ്ണീരും വിത്തായി,
സ്നേഹ പൂക്കൾ പൊഴിയുന്നു.
ജീവിത യാത്ര നീളുമ്പോൾ,
സ്വപ്നനദി, കാലം തിരമാല,
നമ്മെ കൊണ്ടുപോകുന്നു
മൗനത്തിന്റെ തീരത്തിലേക്ക്
ജീ ആർ കവിയൂർ
29 09 2025
(കാനഡ , ടൊറൻ്റോ)
Comments