കടൽ കാറ്റ്
കടൽ കാറ്റ്
കരകൾ തേടി ഓളങ്ങൾ,
മൃദുസ്പർശം മനസ്സിൽ നിറങ്ങൾ.
ഉപ്പിൻ ശ്വാസം തേൻപോലെ,
നിമിഷം ഉണരുന്നു ഹൃദയതാളങ്ങളിൽ.
തിരമാല പാടും ഗാനം,
സമുദ്രം മുഴുവനായ് പ്രതിധ്വാനം.
തുള്ളി മുത്തുകൾ രാത്രിയണിയുന്നു,
നക്ഷത്രങ്ങൾ പ്രകാശം വിതറുന്നു.
മൃദുവായ് തീരം സ്നേഹിക്കുന്നു,
സ്വപ്നങ്ങൾ പിറക്കുന്നു വിശുദ്ധമായി.
ജി ആർ കവിയൂർ
15 09 2025
(കാനഡ, ടൊറന്റോ)
Comments