ഹേമന്ത രാത്രികളിൽ

ഹേമന്ത രാത്രികളിൽ

ഹേമന്ത സന്ധ്യകൾ സിന്ദുരം ചാർത്തി
ഹൈമ ചന്ദ്രിക ചിരുതൂകി നിൽക്കും
ഹിന്ദോളം പാടും കാറ്റിൻ സുഗന്ധവും
ഹിമപുതപ്പണിഞ്ഞ മലമടക്കുകളും

കാത്തിരിപ്പിനൊടുവിൽ വന്നണയും
കതിരവൻ്റെ പൊൻ വെളിച്ചവും
കനവിൻ കാലൊച്ച കേൾക്കുവാൻ
കാതരയായ് കാതോർക്കും വസന്തം

പൂക്കൾ വിരിയുമ്പോൾ സ്വപ്നങ്ങൾ തഴുകും
നക്ഷത്ര മഴവില്ലിൽ അനുരാഗം തെളിയും
മരങ്ങളുടെ പച്ചിലയിൽ സംഗീതം തീർക്കും
മനസ്സിൻ മറുവാക്കുകൾ മായയായി മുഴങ്ങും

മഞ്ഞുതുള്ളികൾ മുത്തം വെക്കും ചില്ലകളും
പ്രണയവീണയിൽ രാഗങ്ങൾ മുഴങ്ങും
കരിമേഘങ്ങൾ ഇന്ദുവിനെയാലിംഗനം ചെയ്യും
ചാരുതയാർന്ന രാത്രിയിൽ കവിതയുണർന്നു


ജി ആർ കവിയൂർ
14 09 2025
(കാനഡ, ടൊറന്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “