പ്രണയത്തിൻ വീഥികളിൽ (ഗാനം)
പ്രണയത്തിൻ വീഥികളിൽ (ഗാനം)
പ്രണയത്തിൻ വീഥികളിൽ
നിനക്കായ് കാത്തിരുന്നു
മധുര നോവിൻ്റെ കനവിലായ്
മിഴികളിൽ നനവാർന്ന തിളക്കം
:
മൊഴികളിൽ വിടരും മുല്ലപ്പൂ
വസന്തത്തിനായി കാതോർത്തു
വിരഹത്തിൻ ഇരുളും മേഘങ്ങൾ
വിതുമ്പാനൊരുങ്ങുന്നു കാറ്റിൻ്റെ കൈകളിൽ
പ്രണയത്തിൻ വീഥികളിൽ
നിനക്കായ് കാത്തിരുന്നു
ഹൃദയത്തിലെ രാഗങ്ങൾ
നീ വരും വഴികളിൽ
ഒറ്റക്കൊരു നിമിഷം പോലും
വിടാതെ ഞാൻ ഒളിയുന്നു
പ്രണയത്തിൻ വീഥികളിൽ
നിനക്കായ് കാത്തിരുന്നു
പുലരി പൊൻപ്രകാശമാക്കി
നീ വരും ഓർമ്മകളായ്
സ്വപ്നങ്ങളായ് നീ വിരിയുമ്പോൾ
എൻറെ മനസ്സ് തഴുകി പാടുന്നു
പ്രണയത്തിൻ വീഥികളിൽ
നിനക്കായ് കാത്തിരുന്നു
നീൽ ആകാശത്തിന്‍റെ മഴയിൽ
നിഴൽ പോലെ നീ വസിക്കും
നിതാന്ത സ്നേഹ സ്മൃതികളിൽ
നിമിഷങ്ങൾ മധുരമായി മറയും
പ്രണയത്തിൻ വീഥികളിൽ
നിനക്കായ് കാത്തിരുന്നു
ജീ ആർ കവിയൂർ
26 09 2025
(കാനഡ, ടൊറൻ്റോ)
Comments