ഓർമ്മകളുടെ നിഴൽ
ഓർമ്മകളുടെ നിഴൽ
വെണ്ണിലാവിൻ്റെ പുഞ്ചിരി നിഴലിൽ
നാണത്താൽ നിൽക്കും നെയ്യാമ്പലേ
കാണുമ്പോളായ് തെളിയുന്ന ഓർമ്മകൾ
കണ്ണെഴുതി പൊട്ടു തൊട്ടവളുടെ കാന്തി
കാറ്റിനൊപ്പമെത്തി നീ ചുംബിക്കുന്ന പോലെ
ഹൃദയത്തിലൊരു തീരം തെളിയുന്നു, ഓമലേ
നിശ്ശബ്ദ രാത്രിയിൽ നിന്റെ സ്മിതം
നീലവെളിച്ചത്തിൽ മൗനം പാടുന്നു പോലെ
ഒരു നിമിഷം നിന്നെ കാണുമ്പോൾ
പുതിയ ചിന്തകൾ ഹൃദയത്തിൽ വിരിയുന്നു, കുളിർമ
പൂക്കളെ പോലെ വിരിയുന്ന സ്നേഹത്തിൻ
മധുരം മനസ്സിലെത്തുന്നു, വല്ലാത്ത അനുഭൂതി
ജീ ആർ കവിയൂർ
09 09 2025
( കാനഡ, ടൊറോൻ്റോ)
Comments