പോരാട്ടത്തിന്റെ സംഗീതം
പോരാട്ടത്തിന്റെ സംഗീതം
വർഷങ്ങളോളം കൂടെ ജീവിച്ചു,
കേൾക്കാൻ ചെവി, കാണാൻ കണ്ണ്.
ശ്വാസമെടുക്കാൻ മൂക്ക് ഒപ്പമുണ്ടായിരുന്നു,
ജീവിതാനുഭവം എല്ലാം തന്നു.
നാവോ പലപ്പോഴും വഴിതെറ്റിച്ചു,
ശാന്തതയെ കൊടുങ്കാറ്റാക്കി.
എന്നാലും വാക്കില്ലാതെ പാട്ടുണ്ടാകുമോ?
മനസിലെ സ്നേഹം പറയാനാകുമോ?
ഒരുമിച്ച് അവർ പഠിപ്പിക്കുന്നു,
പോരാട്ടവും ഹൃദയവും ചേർന്ന കല.
വേദനയിലും സന്തോഷത്തിലും കൂടി,
ജീവിതം നമ്മെ മുന്നോട്ട് കൊണ്ടുപോവും.
കരഘോഷം മാഞ്ഞുപോയാലും,
ശ്രമം എല്ലായിടത്തും തെളിയും.
അവസാനത്തിൽ തുറന്നു പാടും,
“ജീവിതം സംഗീത കച്ചേരി”.
ജീ ആർ കവിയൂർ
23 09 2025
(കാനഡ ടൊറൻ്റോ)
Comments