മിരബെല്ലായിലേ പ്രഭാതം

മിരബെല്ലായിലേ പ്രഭാതം

പന്ത്രണ്ടാം നില ബാൽക്കണിയിൽ നിന്നു നോക്കി,
മിരബെല്ലാ, ഉയരം നാല്പത്തിമൂന്ന് നിലകൾ.
താഴെ നഗരം ഉണരുന്നു,
റെയിൽപാതകൾ മുന്നിൽ, ചിലർ സ്വപ്നങ്ങളിൽ.

മുപ്പത്തിരണ്ടു നില കെട്ടിടങ്ങൾ മിന്നുന്നു,
എല്ലാവരും ഉറക്കത്തിൽ കഴിയുമ്പോഴും.
ഹൈപാർക്ക് തടാകം പ്രകാശിക്കുന്നു,
നീല ആകാശം ശാന്തമായി തുറന്നു കിടക്കുന്നു.

ഇലകൾ പതിക്കും കാലം അടുത്ത്.
മേപ്പിൽ മരങ്ങൾ ശീതകാലം കാത്തിരിക്കുന്നു,
 ഓർമ്മയിൽ ഹൃദയത്തിൽ,
കേരവൃക്ഷ തലപ്പുകൾ കൈയ്യാട്ടി വിളിക്കുപോലെ

തിരുവോണംപാട്ടുകൾ മൃദുവായി പാടുന്നു,
തൊടിയിലെ തുമ്പപ്പൂ ചുരിതൂകി നിന്നു 
ലോകം ഉണരുന്നു, പക്ഷേ എന്റെ ഹൃദയം
നഗരത്തിനും ബാല്യനാടിനും ഇടയിൽ.

ജീ ആർ കവിയൂർ
29 08 2025, 6:30 am 
( കാനഡ , ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത