കൃഷ്ണാ ഗുുവായൂരപ്പാ

കൃഷ്ണാ ഗുരുവായൂരപ്പാ

കർണ്ണൻ്റെ കർണ്ണങ്ങൾക്ക്
ശല്യമായ് മാറിയ ശല്യർ,
തേരു തെളിയുമ്പോൾ
അങ്ങേപ്പുറത്തു അവിടുന്നല്ലോ കൃഷ്ണാ..!!

ചമ്മട്ടിയാലേ തേർ തെളിച്ചു,
പ്രോത്സാഹിപ്പിച്ചു വിജയനെ,
വിജയത്തിലേക്ക് നയിച്ചതും
സാക്ഷാൽ ശ്രീകൃഷ്ണൻ തന്നേയല്ലോ.

ഈ ഭക്തനെയും കൈ പിടിച്ചു,
ഗീതോപദേശത്താൽ
ജീവിതതേർ തെളിച്ചിടുന്ന
ഗുരുവായൂരപ്പാ, രക്ഷിക്കണമേ.

ഭക്തവത്സല തവ കാരുണ്യം,
മുറുകെ ചേർത്തിടും നാഥാ,
സ്മരണമാത്രത്തിൽ ഹൃദയങ്ങളിൽ
എപ്പോഴും ഒഴുകുന്നു കൃപാമൃതം.

വഴികാട്ടി നില്ക്കുമ്പോൾ,
കഷ്ടം വന്നാലും ഭയമില്ല;
അനന്തം നിറഞ്ഞുണരുമ്പോൾ
സന്ധിഗ്ധതകൾ ഇല്ലാതാകും.

ജീ ആർ കവിയൂർ
16 09 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “