നിൻ്റെ ഓർമ്മകളുടെ മാറ്റൊലി
നിൻ്റെ ഓർമ്മകളുടെ മാറ്റൊലി
നിന്നോർമ്മകൾ
കണ്ണുനീരായി
പുനർജനിക്കുന്നു,
കാത്തിരിപ്പിൻ
പച്ചവെയിലിൽ
നിറയുന്നു ചിന്തകളായി.
നിന്റെ വരികൾ
കാറ്റിലാഴ്ന്നു
കാതിൽ മുഴങ്ങുന്നു,
മൌനരാത്രികൾ
നിന്നെ തേടി
പ്രണയഗീതമാവുന്നു.
നിറഞ്ഞ ഹൃദയത്തിൽ
വേദനയുടെ
തലോടലുകളുടെയുള്ളിൽ,
നീ പറഞ്ഞതുപോലെ
കാലം പിന്നിട്ടാലും
സ്നേഹം മരിക്കില്ല.
നിന്റെ സ്മരണകളിൽ
ഞാൻ മറഞ്ഞാലും
നിനവുകൾ വിടരില്ല,
ഓർമകളായി
കണ്ണീരിലാഴ്ന്ന്
സഹനഗാനമാവുന്നു.
ജീ ആർ കവിയൂർ
04 02 2025
Comments