അനുരാഗമഴ (ലളിത ഗാനം)

അനുരാഗമഴ (ലളിത ഗാനം)

അകലെയാണെങ്കിലും
നിന്നോർമ്മകളാൽ എൻ
മനസ്സിൽ നിൻ സാമീപ്യ
സുഗന്ധം ഞാനറിയുന്നു 

നിഴലായെങ്കിലും നീ
എൻ വഴികളിൽ തണലായി
ഹൃദയത്തിൻ ആഴങ്ങളിൽ 
സ്നേഹമരമായ് പൂത്തു നിൽക്കുന്നു

ഓർക്കുമ്പോൾ മധുരിപ്പു
നിറയുന്നു ഉള്ളകത്തിൽ
കാത്തിരിപ്പിന്റെ മഴയിലും
നിൻ സ്നേഹം പെയ്തിറങ്ങുന്നു

ജീ ആർ കവിയൂർ
03 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ