നിന്നെ ഓർത്തു ഇന്നും
നിന്നെ ഓർത്തു ഇന്നും
ഞാനൊരു പാട്ടുപാടുന്നു,
അന്ന് നമ്മൾ പറഞ്ഞ
ആ കഥകളും ഇനിയുമുണ്ട് എന്റെ ഉള്ളിൽ.
നിന്റെ ഓർമ്മകളുടെ മണം
ഇന്നും എന്റെ ശ്വാസത്തിൽ പരക്കുന്നു,
ആ രാപ്പകലിൽ കാറ്റിൽ
പടർന്നു നിറഞ്ഞു നിന്നിരുന്നുപോലെ.
നിന്റെ ചിരിയുടെ മാധുര്യം
ഇന്നും എന്റെ ഹൃദയത്തോട് ഉണർന്നിരിക്കുന്നു,
ആ നിലാവിന്റെ രാത്രി,
നീ എന്റെ നിഴലായി കൂടെയുണ്ടായിരുന്നതു.
നീ എത്ര ദൂരം പോയാലും
എന്റെ കണ്ണിൽ നീ ചെന്നില്ല,
എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ
സമാധാനമായി നിന്നെ ഞാൻ ഓർത്തുപോരുന്നു.
ആഗ്രഹങ്ങളിൽ ഇന്നും
നിന്റെ പേരെഴുതിയിട്ടുണ്ട്,
എല്ലാ രാത്രികളിലും
നീ എന്റെ സ്വപ്നങ്ങളിൽ ഒളിച്ചുവസിക്കുന്നു.
നിന്റെ മിഴികളിൽ ഞാൻ കണ്ടത്
സന്ധ്യയിലെ ശാന്തത,
ആ സ്മരണകൾ ഇപ്പോഴും
എന്നിൽ നിന്നു വിട്ടുപോകുന്നില്ല.
ജീ ആർ കവിയൂർ
23 10 2024
Comments