നനവാർന്ന കനവ്
നനവാർന്ന കനവ്
നീ ഉണ്ടെങ്കിൽ കിനാകാണാൻ
ഒരു സുഖം തന്നെ നിന്നിൽ വിരിയും
പ്രണയാക്ഷാരങ്ങളുടെ തുടിപ്പുകൾ
വിരിയും മനോഹര ഗീതങ്ങൾ
സ്വപ്നങ്ങളാകാം മഴത്തുള്ളികളിൽ
നിറഞ്ഞു പൊഴിയുന്ന മധുരതരംഗം
നിന്റെ സ്പർശമേ തീരാ പ്രവാഹമോ
ഹൃദയത്തിൻ താളം പെരുകുമ്പോൾ
നിഴലായ് നീ തൊടുമ്പോഴേക്ക്
മിഴികളിൽ മൗനം പകലാവുന്നു
ഒരു നോക്കിലെ സ്നേഹ ഗന്ധം
മറക്കാനാവാതെ മരണമാത്രം
നീ ഉണ്ടെങ്കിൽ നാളെയെല്ലാം
ഒരു കാവ്യമായ് പൊഴിയുമെന്നെൻ
സ്വപ്ന പൂവിരിയാൻ നിന്റെ വരവായ് ഞാൻ കാത്തിരിപ്പു ജന്മജന്മാന്തരങ്ങളായ്
ജീ ആർ കവിയൂർ
06 02 2025
Comments