ഏകാന്ത ചിന്തകൾ - 57
ഏകാന്ത ചിന്തകൾ - 57
നീതി നീങ്ങും സമയമൊഴുക്കിൽ,
നിമിഷങ്ങൾ മാത്രം നിലനിൽക്കും.
വിജയമെന്ന് കരുതി വീർപ്പുമുട്ടരുത്,
പരാജയത്തിന് മുൻപിൽ മുട്ടുമടക്കരുത്.
ഒരു കാറ്റ് വീശും, മൂടും കണ്ണുകൾ,
മറുപടി നൽകും തുച്ഛമായ വാക്കുകൾ.
നിരാശ പൊങ്ങും, പക്ഷേ സന്ധിവേണ്ട,
വേറൊരു പാത തെളിയും നേരത്തേ തന്നെ.
മൺതരിയിൽ വിതച്ച് ഒരിക്കൽ പുഞ്ചിരി,
വിത്തുകൾ ഫലിക്കും, കാലം തീർന്നിട്ടു.
അവിശ്വാസത്തിൻ ജാലകങ്ങൾ അടച്ച്,
ആത്മവിശ്വാസം തഴുകട്ടെ വഴികൾ!
ജീ ആർ കവിയൂർ
08 02 2025
Comments