"രാഗാനുരാഗം"

"രാഗാനുരാഗം" 

നീ എൻ ഭാവനയിൽ
വിരിയും നറു സുഗന്ധം നിറഞ്ഞ
പുഷ്പമോ, എൻ മാനസ
പൂന്തോപ്പിൽ പുഞ്ചിരിക്കും
 വസന്തമോ?

അനുരാഗ നിലാവിൻ്റെ
നിഴൽ തീർക്കും ഗാനത്തിൻ
പല്ലവിയോ, അതോ
ഉള്ളിൽ തട്ടും അനുപല്ലവിയോ?
അതിൻ മധുരം പകരും,
തനിയാവർത്തനം പാടും
രാഗമാലികയോ?

ഓർമ്മകളിൽ തളിർക്കും
ഋതുഭേദ കൽപനകളുടെ
മധുരനോവിൻ ഹൃദയതാളം 
മൗനത്തിൽ നിന്നും മർമ്മരമായ്
ഒഴുകുന്ന സംഗീത വേദികയോ 
ഒരുമയാൽ വിടരും മലരുകൾ 
സംഗീതമായി വിരിയുന്നുവോ?

കാലങ്ങൾ മാറുമ്പോഴും
സ്നേഹ ഭാവങ്ങളുടെ
അടയാളം തീർക്കും
സപ്തസ്വരങ്ങളുടെ 
നാദ ധ്വനിയാൽ മാറും
നീലാംബരിയോ
ബന്ധളുടെ ആഴങ്ങൾ
നമ്മെ ഒന്നാക്കുന്നുവോ?

ജീ ആർ കവിയൂർ
24 02 2025




Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ