മധുര മധുര മീനാക്ഷി
മധുര മധുര മീനാക്ഷി
മനസ്സിൽ നീ സാക്ഷി
നിൻ സ്നേഹത്തിൻ അഭയമുദ്രയായ്
അമ്മേ നിൻ ചരണങ്ങൾ സംരക്ഷയായി
പ്രണവത്തിൻ നാദധാരയായ്
രാഗതാളത്തിൽ താളമിട്ട് നിന്നെ
ഭജിക്കും വേളയിൽ വന്നു അമ്മേ
ദർശനമേകൂ മഹാമയെ മീനാക്ഷി
വിരിഞ്ഞു അരുണ കിരണം
നിൻ ശോഭയേറ്റുന്നു അമ്മേ
ദിനരാത്രങ്ങൾ നിൻ നേത്രങ്ങൾ
മോഹനമാക്കി സമർപ്പിക്കുന്നു ഞങ്ങളിൽ
മധുര വാണിയുടെ മധു കലരുന്ന
നിന്റെ കൃപാംബുജ ദർശനം നൽകൂ
പാപനാശിനി, കാരുണ്യ സാഗരേ
മധുര മീനാക്ഷി, ഭവസിന്ദുഹരേ.
ജീ ആർ കവിയൂർ
19 02 2025
Comments