ഒരു അന്ത്യമില്ലേ (ഗാനം)

ഒരു അന്ത്യമില്ലേ (ഗാനം)

നിദ്രയിൽ പോലും ഉയർന്ന് വരുന്നു നിൻ ഓർമ്മകൾ,
നീയെന്ന ലഹരി വിട്ടുപോകുന്നില്ല,
സൂര്യന്റെ പ്രഭയിൽ മിന്നുന്നു ഇപ്പോഴും,
നിൻ പ്രണയ വർണ്ണങ്ങളാൽ
എഴുതിയ നിൻ നാമം മഹത്തരം.

ഓരോ രാത്രി സ്വർഗമാകുന്നുയീ യാത്ര,
നിലാവിന്റെ ചാരുത നിൻ നിഴലിൽ മങ്ങാതെ,
ഞാനെഴുതും വരികളിൽ നിറഞ്ഞു നിൽക്കുന്നു,
നീയെന്ന അപാരതയാൽ.

ഹൃദയത്തിലെ പുസ്തകം തുറന്നിട്ടു,
മറിച്ചു നോക്കിയിടത്തെല്ലാം നിൻ മുഖം,
മായാതെ നിൽക്കുന്നു ഇന്നും.
ഈ ഏകാന്തതയ്ക്കൊരു അന്ത്യമില്ലേ?

ജീ ആർ കവിയൂർ
17 02 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ