ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായക
അറിഞ്ഞു സ്ഥിതിയെ പരിപാലിക്കുന്നു നിത്യവും
അണുവിട കാക്കുന്നു. യോഗ നിദ്രയിലും
അവിടുന്നല്ലോ കുടികൊള്ളുന്നു ഋഷിമണ്ണയിൽ
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
നിശ്ചലനായി ധ്യാനത്തിലമരും
പ്രശാന്തമാം സമാധിയിൽ മുഴുകുന്നു
ദീപങ്ങൾ മുനിഞ്ഞു കത്തുകിലറിയുക
അവനിലാത്മ ശാന്തിക്കുള്ള ജ്യോതി തെളിഞ്ഞെന്ന്
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
നിശ്ചലനായി ധ്യാനത്തിലമരും
എങ്ങും മൂകത നിറയുകയും
ദീപങ്ങൾ മുനിഞ്ഞു മങ്ങിയാലറിയുക
അനന്താമാം ശാന്തി വിരിഞ്ഞിടുന്നിവിടെ
അറിഞ്ഞു ധ്യാനിക്കുന്നവർക്ക് ആനന്ദം ലഭിക്കുന്നു
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
മഹാഋഷികൾക്കൊരു പ്രാര്‍ത്ഥനയായി
മന്ദിരം കേവല ധ്യാനമാം പുണ്യസ്ഥാനമായ്
ഉത്സവമില്ല, മൂകസമാധി ദീപമായി
മനസ്സ് പൂമാലയായി സമര്‍പ്പിക്കുന്നു
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
ശൂന്യതയിൽ വെളിച്ചമാകുന്ന സാക്ഷി
ശാന്തിയാല്‍ നിറഞ്ഞു നില്ക്കും നിത്യാനന്ദം
വേദങ്ങളുടെ താളമാലയില് ജീവിക്കുന്നു
വൈകുണ്ഠനാഥൻ ധ്യാനത്തിൽ മുഴുകി
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
ഇവിടെ നമസ്കാരങ്ങൾക്കായ്
നിശബ്ദമായെത്തുന്നവർക്ക്
അനന്താമാം ശാന്തിയീ അലയത്തിൽ
അറിഞ്ഞു ധ്യാനിക്കുന്നവർക്ക് ആനന്ദം ലഭിക്കുന്നു
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
ഈ ശൂന്യതയിലെ പൂർണ്ണതയാണ്
മനുഷ്യഹൃദയങ്ങൾക്കിടയിലും നിറഞ്ഞുനിൽപ്പൂ ഋഷിമണ്ണയില്
മഹാവിഷ്ണു ഭഗവാൻ നിത്യവും
"ഹരി നാരായണ ജയ നാരായണ
ഋഷിമണ്ണയിലമരും വിഷ്ണോ നമോ നമഃ"
ജീ ആർ കവിയൂർ
14 02 2025
Comments