നിന്നോർമ്മപ്പുഴയരികിൽ (ഗാനം)
നിന്നോർമ്മപ്പുഴയരികിൽ (ഗാനം)
നിന്നോർമ്മപ്പുഴ വീണ്ടുമൊഴുകി പരന്നു
നെഞ്ചിലാകെ മധുരനോവ് പകർത്തി
ജീവിതവഞ്ചി തുഴഞ്ഞു കരകാണാതെ
ജന്മ ജന്മങ്ങളായി തേടുന്നു മതിമറന്ന്
മിഴികളിൽ തുമ്പിപാറിയ കനവുകൾ
ഹൃദയത്തിൻ ഗീതങ്ങളായി ചിതറുന്നു
മുറിവുകൾക്കിടയിലും സ്നേഹമോതി
നീ വരുമെന്നൊരു പ്രതീക്ഷയെകുന്നു
കാറ്റിന്റെ പാട്ടിലൊഴുകും നാളുകൾ
പൊന്നോണം പോലെ മാഞ്ഞുപോകുമ്പോൾ
നീ നിറച്ച നനവാർന്ന സ്മൃതികൾ
കണ്ണുകളിൽ തിളക്കമേറ്റി നിൽപ്പൂ
ജീ ആർ കവിയൂർ
11 02 2025
Comments