രാവിൻ്റെ രോമാഞ്ചം

രാവിൻ്റെ രോമാഞ്ചം

നീ എൻ്റെ രാവിലൊടുങ്ങും
തീരാത്ത സ്വപ്നമോ ഭാവമോ
ഇടനെഞ്ചിലെ തൂടികൊട്ടും
മധുരിമ പകരും സിരകളിൽ ഒഴുകിയൊടുങ്ങുന്നുവോ താളം

നീ എൻ രാവിൻ്റെ രോമാഞ്ചം

നീ എൻ്റെ ചിന്തകളോത്തു ചേർന്ന
പകലിന്റെയകന്നെയൊളിയോ
മിഴികളിൽ നിറയുന്ന പച്ച വെളിച്ചം
ഹൃദയത്തിൽ വിരിയുന്ന പൂവിൻ മണം

നീ എൻ്റെ ജീവിതാനുരാഗ 
സുരഭില മൊഴിയടയാളമോ
നക്ഷത്രങ്ങൾ കൊണ്ട് തിളങ്ങും
ആകാശ നീലിമയിലൊരു മോഹം

അകലാതെ, എൻ കൂടെ
തഴുകുന്ന സ്നേഹ സാഗരം
കാത്തിരിപ്പിൻ മേഘങ്ങൾ മായും
നിൻ സ്മിതം നിറയുന്ന രാവുകളിൽ.

ജീ ആർ കവിയൂർ
19 02 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ