ഏകാന്ത ചിന്തകൾ - 59
ഏകാന്ത ചിന്തകൾ - 59
വൈവിധ്യം ഭൂമിയിലെ സൗന്ദര്യമാണേ
ഏതും ചേർന്നൊരു പൂന്തോട്ടമാണേ
നീലാകാശത്തിൽ വീഥി തെളിയുമ്പോൾ
പക്ഷികൾ പാറും സ്വതന്ത്രമായി വിഹായസിൽ
മൂല്യം തുല്യമായി നിലനില്ക്കുമ്പോൾ
സ്നേഹം തിരിഞ്ഞ് നിറയുമ്പോൾ
മഴയും മഞ്ഞും ഒരുമിച്ചു ചേരുമ്പോൾ
പെരുവഴിയിൽ പൂക്കൾ വിരിയുമ്പോൾ
മനസ്സിൽ ഭേദഭാവം വളർത്തരുതെന്നോ
പൂവിനൊരു നിറമേ നിർദേശരുതെന്നോ
സമത്വ വെളിച്ചം ചൊരിയുവാനായി
നമുക്കൊരുമിച്ചൊരു പാതയൊരുക്കാം
ജീ ആർ കവിയൂർ
10 02 2025
Comments