ഏകാന്ത ചിന്തകൾ - 61
ഏകാന്ത ചിന്തകൾ - 61
ആഗ്രഹങ്ങൾ കാറ്റുപോലെ തുമ്പിൽ വീശി
വിതുമ്പുന്ന മനസ്സിൻ്റെ സ്വപ്നം മെനയും.
പക്ഷേ കടമകൾ മേലേറുമ്പോൾ
സ്വപ്നങ്ങൾ അടർന്നു പകരും തീരത്ത്.
ഉത്തരവാദിത്വം തോളിൽ ചുമന്ന്
ജീവിതം യാഥാർത്ഥ്യത്തിലേക്ക് നീങ്ങും.
നിറവും ഭാവവും നഷ്‌ടമാകുമ്പോൾ
ആഗ്രഹങ്ങൾ മൌനത്തിൽ മറയും.
വഴിമാറി നടന്ന നിമിഷങ്ങൾക്കായ്
ഹൃദയം ഇടയ്ക്കൊരുവേള ചിന്തിക്കും.
അതിനുമപ്പുറം, കടമകൾക്ക് മുൻപിൽ
മനസ്സ് കുനിഞ്ഞ് കാത്തിരിക്കും വഴികൾ.
ജീ ആർ കവിയൂർ
12 02 2025
Comments