അകലങ്ങളിലെ ഓർമ്മതുരുത്ത്"

അകലങ്ങളിലെ ഓർമ്മതുരുത്ത്"

അനുരാഗത്തിന്നോർമയിൽ
അഴലിന്റെ നിഴലിൽ
എരിയുന്ന നെഞ്ചകം
ഉറക്കമിളക്കും രാവുകൾ

മിഴികളിൽ കാത്തിരുന്ന
ഒരുനാളിന്റെ തെളിവുകൾ
നിശ്ചലമായ മൗനത്തിലൂടെ
തീരങ്ങള്‍ പറയുന്നു കഥകള്‍.

"പൊഴിയുമെണ്ണാതെ കാലം
ഹൃദയത്തിൽ ചേർന്നൊരു നിറയും"
കാതിൽ ഒളിയുന്ന മൃദുസ്വരങ്ങൾ
സംഗീത കാവ്യമാകുന്നേരമങ്ങു 

അകലങ്ങളിലെ നിന്റെ പാത
ഒരിക്കലുമെത്താത്ത ദൂരങ്ങളിൽ.
നാം തീർത്ത സ്വപ്ന കൊട്ടാരങ്ങളും
കളകളം ഒഴുകും അരുവിയുടെ കുളിരും

ജീ ആർ കവിയൂർ
18 02 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ