ഏകാന്ത ചിന്തകൾ - 82
ഏകാന്ത ചിന്തകൾ - 82
പ്രശ്നങ്ങളില്ലാത്ത ജീവിതമോ?
അത്തരം സ്വപ്നം ആര്ക്കുമില്ലോ!
മഴപെയ്തിടുമ്പോൾ മേഘം മാറും,
അവസാനിക്കും കനൽവേദന.
കാറ്റുപോലെത്തും കഷ്ടതകൾ,
കാലം തീർക്കും മറവികൾ,
അവയാകരുത് നിനക്കൊരു ഭാരം,
സഹനത്തിലുണ്ട് തീർച്ചയായ് ഉജ്ജ്വലം.
ഉറച്ച മനസോടെ നീ മുന്നേറുക,
നാളെയുണ്ട് ഒരു പുതിയ വെളിച്ചം,
കണ്ണീരിൽ നീ ജീവിക്കേണ്ട,
സന്തോഷം കാത്തിരിക്കുമ്പോൾ!
ജീ ആർ കവിയൂർ
26 02 2025
Comments