ഏകാന്ത ചിന്തകൾ - 74

ഏകാന്ത ചിന്തകൾ - 74 

ഓരോ ദീർഘ യാത്രയും ആനന്ദ ലഹരിയാകെ
വറ്റിയ മിഴികളിൽ നിറയുന്നു സ്വപ്ന സാഗരം

പാതയോരത്തു പുഞ്ചിരിച്ച പൂക്കൾ
മനം നിറയ്ക്കും രസതന്തു സുഖകരം

കാറ്റിൻ കോലാഹലത്തിലൊരു ഗാനമുണ്ട്
നദീതടങ്ങളിൽ മണിമുഴങ്ങും രാഗം.

കനവുകൾ കണ്ണിലെ ചൂടാവുമ്പോൾ
കണ്ണുകളിൽ നിറയുന്ന സൂര്യോദയം.

ആകാശത്തിനുമപ്പുറം സ്വപ്നമഴയിൽ
മനസ്സാകെ നനഞ്ഞൊരു യാമം.

ഇനിയുമീ യാത്ര തുടരും നിലാവിൽ
ഹൃദയ താളത്തിലൊരുങ്ങും സംഗീതം

ജീ ആർ കവിയൂർ
22 02 2025


Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ