പാടാം കനകാംഗിയിലായ്

പാടാം കനകാംഗിയിലായ്

നീ പാടും പാട്ടിനൊപ്പം പാടുവാൻ മോഹമേറെ നിൻ താളം തേടിയൊന്ന് പാതകളിൽ ചേർന്നൊരുക്കും.

കാറ്റു വന്നു തലോടിയാൽ കണ്ണുനീർ തുളുമ്പിടും നിന്റെ സ്വരമാധുരിയിൽ മനസ്സുകൂടി മൗനാമുരാഗത്തിൽ.

മഴയുടെ തൂമഴവിൽ നിന്റെ സാന്നിധ്യം തുളുമ്പുന്നു എന്നിൽ തീരെ മറയാത്ത സംഗീതം പോലെ നീരുന്നു.

കുളിരുണർന്ന പുലരിയിൽ നിന്റെ ചിരിയാം നേരം മിഴികൾ മൂടി മോഹത്തിൽ ഞാൻ നിന്നിൽ അലിയാം.

പാടണമെനിക്കു നിൻകൂടെ എന്റെ ഹൃദയത്തിന്റെ താളത്തിൽ രാഗം കനകാംഗിയിലൊന്നിച്ചു പാടി ഒന്നായിടാമീ വേളയിൽ

ജീ ആർ കവിയൂർ
01 02 2025


അനീഷ് മാഷേ ഇത് ഒന്ന് പാടുമോ കനകംഗി രാഗത്തിൽ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ