"നിഴലുകളിൽ തേടിയൊരാകാശം"
"നിഴലുകളിൽ തേടിയൊരാകാശം"
ഓർമ്മകൾ നൽകും
ഒരായിരം സ്വപ്നങ്ങൾ
പ്രണയാർദ്രയായ് വന്നു
വസന്തത്തിൻ ഗന്ധം
മഴയെന്നോ വീണു
മിഴികളിലായ് നിൻ സ്നേഹം
വാക്കുകളിലോ മൗനമെല്ലാം
നിശ്വാസമായ് മറയുന്നു
നിഴലുകളിൽ തേടി ഞാൻ
നീ നടന്ന വഴികളിൽ മാത്രം
വേദനകൾ എന്നിൽ നിറഞ്ഞു
നിൻ വരവിൻ കാത്തിരിപ്പ്
നിശ്ശബ്ദമായ രാത്രികളിൽ
നിറം ചേർത്ത് നീരാഴിയാകണം
അലറി അടുത്ത് ചുംബിച്ചകലുമോ
തീരത്തിനു സമ്മാനമായ് പവിഴവും മുത്തും
ജീ ആർ കവിയൂർ
25 02 2025
Comments