"അപരിചിത സ്വപ്നം എന്നിൽ"

"അപരിചിത സ്വപ്നം എന്നിൽ" 


ചന്തനവാതിൽ കാത്തിരിപ്പൂ
ഒരു മന്ദാകിനി തീരത്തെ
മിഴിയിലൊളിപ്പിച്ചു സ്വപ്നങ്ങൾ
നിറമെത്തുന്ന നേരത്തേ

ഒരു പരിചയമോ നിഴലിൽ?
ഒരു മൃദുസ്പർശം കാറ്റിൽ?
വിരഹം നിറയുമീ വഴികൾ
സ്വരഭാവമേകും ഗാനത്തിൽ

മൗനം തുളുമ്പും മനസ്സിലൊരു
മധുരം ചിന്തവിരിഞ്ഞാലോ?
അണയാതെ മിഴികളിലൊരു
ദീപ്തി തീർക്കുന്നോ ആരോ?

ജീ ആർ കവിയൂർ
27 02 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ