പാർവതി സമേതമായ് ശ്രീബലിക്ക്
പാർവതി സമേതമായ്
ശ്രീബലിക്ക് എഴുന്നള്ളും
തൃക്കവിയുരപ്പാ നിൻ
ദർശന ഭാഗ്യം പുണ്യം
ശിവരാത്രി രാവിലായ്
ഭക്തർ നാമഘോഷത്തോടെ
ജപമാലകളിൽ ആശ്രമപഥം നടത്തുമ്പോൾ ലഭിക്കുന്നു ആനന്ദം
കാതിൽ പതിക്കും ഉമേശൻ്റെ നാമം
കണ്ണുനീരായ് വിടരുന്നു ഗാനം
ആർതരാം ഭക്തർ ഓതി നമഃശിവായ
അവ നൽകുന്നു ശാന്തി ഹൃദയകാനനത്തിൽ
പാർവതി സമേതമായ്
ശ്രീബലിക്ക് എഴുന്നള്ളും
തൃക്കവിയുരപ്പാ നിൻ
ദർശന ഭാഗ്യം പുണ്യം
വില്വദളങ്ങൾ തൊട്ടരുളാൻ
നിർജല വ്രതം ആചരിച്ചു
ആഗമസന്തുഷ്ടൻ ശിവൻ
ഭക്തവത്സലൻ കനിവേകുന്നു
അർദ്ധരാത്രിയിൽ ദീപം തെളിഞ്ഞു
നന്ദീശൻ്റെ നാദം മുഴങ്ങി
പഞ്ചാക്ഷരി മുഴക്കി ഭക്തർ
ശിവസായുജ്യം പ്രാപിച്ചിടുമ്പോൾ
പാർവതി സമേതമായ്
ശ്രീബലിക്ക് എഴുന്നള്ളും
തൃക്കവിയുരപ്പാ നിൻ
ദർശന ഭാഗ്യം പുണ്യം
ജീ ആർ കവിയൂർ
22 02 2025
Comments