പ്രണയം ഒരു കളിയല്ലല്ലോ (ഗസൽ)
പ്രണയം ഒരു കളിയല്ലല്ലോ (ഗസൽ)
ഭാവനകളോരോന്നും കളികളല്ലല്ലോ,
ഹൃദയമിതൊരു അചേതനമല്ലല്ലോ।
രാത്രികളുടെ ഉറക്കം കെടുത്തിയോ,
സ്വപ്നങ്ങളിന്ന് കരുണയുമല്ലല്ലോ।
നീ ഉണ്ടാക്കിയ ദിവ്യ സ്നേഹം,
ആ മുറിവിന്റെ രേഖകളില്ലല്ലോ।
നിന്‍റെ കണ്ണിലെ നക്ഷത്രത്തിളക്കം,
ഇനിയുമീ കനവുകളില്ലല്ലോ।
വിരഹവേദന കഴിച്ചുകൂട്ടി,
ഇത് തന്നെ ഒരു മാന്ത്രികമല്ലല്ലോ।
ജി.ആർ പദങ്ങളിലായ്,
പ്രണയമൊരു ചോദ്യമല്ലല്ലോ।
ജീ ആർ കവിയൂർ
17 02 2025
Comments