മലകളിലാകെ മാറ്റൊലി കൊണ്ടു

മലകളിലാകെ മാറ്റൊലി കൊണ്ടു



മുരുകാ, മുരുകാ, വെണ്മേനിയഴകാ വാഴുക
കാർത്തിക ദീപം തെളിഞ്ഞു നിൻ സന്നിധിയിൽ
പൂമാല ചാർത്തി ഭക്തർ നമിക്കുന്നു
കൈലാസപുത്രനായി, ഭക്തർ കാവടിയാടി

ശരവണപോയ്കയിലേറി നില്ക്കും
വേലിന്റെ തേജസിൽ ലോകം പ്രകാശിച്ചു
കരുണ നിറയ്ക്കണമേ, ശരണം ശരണം
ഭക്തർ പാടുന്നു: "ഹരഹര മുരുക ശരണം"

പഴനിമലയിൽ പഞ്ചാമൃത അഭിഷേകം
തിരുപ്പുറങ്കുന്റ്രം മലയെ വലം വെക്കുന്നു
ശരവണ ഭക്തർ അണിനിരന്നു
"ഹരഹര മുരുക" ശബ്ദം മലകളിലാകെ മാറ്റൊലി കൊണ്ടു

ജീ ആർ കവിയൂർ
11 02 2025 

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ