നിൻ്റെ ഓർമകൾ...
നിൻ്റെ ഓർമകൾ...
വീണ്ടും ചൊരിഞ്ഞു നീ നിൻ്റെ ഓർമകൾ,
വീണ്ടും വീശി കടന്നൊരുനാൾ കാറ്റുകൾ
നിഴൽ പോലെ നിന്നെ തേടിയെന്നുമീ,
തളിർ പോലെ താൻ വീണു നിൻ്റെ ഓർമകളിൽ
നിശാ ശാന്തി തേടി ഞാൻ നനഞ്ഞപ്പോൾ,
മിഴിവായി തെളിഞ്ഞു നിൻ്റെ ഓർമകൾ
മഴമുത്തായി വാനത്തിൽ കിനിഞ്ഞു നീ,
മിഴി നനച്ചൊരീ നാളുകൾ സാക്ഷികൾ
തൂവൽ പോലെ വന്നു നീ കണ്ണിൽ,
മഴപെയ്തൊരീ സ്വപ്നവീഥികൾ കുളിർപ്പിച്ചു
നിനവാകെ തുമ്പിയെ പോലെ തട്ടിയപ്പോൾ,
മനം മോഹ ചിലമ്പിയായി കിലുങ്ങി മെല്ലെ.
ജീ ആർ കവിയൂർ
24 02 2025
Comments