ഏകാന്ത ചിന്തകൾ - 67
കാത്തിരിപ്പിൻ നൊവ്
വസന്തവും പോയ് മറഞ്ഞു സഖി
വന്നില്ല നീ മാത്രം, വന്നില്ലയെന്തെ
വിതുമ്പി കരഞ്ഞുവോ കുയിലും
വിരഹരാഗം ഏറ്റു പാടി മുരളികയും
മഴവില്ലിൻ തിളക്കമാർന്ന ചാരുതയിൽ
നിന്റെ വരവിനെ കാത്ത് പുഴയൊഴുകുന്നു
പറവയുടെ ചിറകിലൊടുങ്ങുന്ന സ്വപ്നങ്ങൾ
നിന്റെ ചിരിയിലെ അഴകിനെ മറയ്ക്കുന്നു
കാത്തിരിപ്പിന്റെ കുളിർകാറ്റേന്തി
ചുണ്ടിൽ മൗനത്തിന്റെ താളം മുഴങ്ങുന്നു
മാധുര്യമേറുന്നു വിഹായിസ്സിലാകെ
നിന്റെ സ്‌നേഹത്തിൻ മുന്നിലെല്ലാം മാഞ്ഞുപോകുന്നു
വന്നില്ല നീ മാത്രം, വന്നില്ല ഞാനേകനായ്
ഏകാന്ത ഗീതവുമായീ ജീവിതയാത്ര തുടരുന്നു
ശിശിരം വന്നിട്ടും നിന്നെ മറക്കാനാവില്ല
കാത്തിരിപ്പിൻ പാട്ടിന്നും മായാതെ മൂളുന്നു.
ജീ ആർ കവിയൂർ
15 02 2025
Comments