ആരുണ്ട്
ആരുണ്ട് എന്നെ ഈ സങ്കട കടലിൽ നിന്നുമെന്നെ കരകയറ്റാൻ കർത്താവേ
നീ അല്ലാതെ മറ്റാരുണ്ട് എനിക്ക് കൂട്ടിനായി
എൻ രക്ഷകനെ കർത്താവേ യേശു നാഥാ
ആകെയുള്ള പാതയിൽ നീ മാത്രമെൻ നായകൻ
എന്റെ ഹൃദയത്തിനുള്ളിലെ പ്രണയം നീ തന്ന
അപാരമായ കരുണയിൽ നിന്നെ ഞാൻ കാണുന്നു
നിന്റെ സാന്നിധ്യം എനിക്ക് ധൈര്യമാകുന്നു
നിന്റെ ശബ്ദം എന്നാൽ വാഴ്ത്താൻ കരുത്തും
നിന്റെ അനുഗ്രഹത്തിൽ എനിക്ക് ജീവിക്കാനാകും
കഷ്ടങ്ങളുടെ നിസ്സഹായതയിൽ തുണയായി നീ
നിന്റെ പ്രേമത്തിൽ നിന്നുമെനിക്ക് പോകാനാവത്തത് എവിടെയാണ്?
ജീ ആർ കവിയൂർ
03 02 2025
Comments