"ഉള്ളിൻ്റെ ഉള്ളിലെ പ്രകമ്പനം"
"ഉള്ളിൻ്റെ ഉള്ളിലെ പ്രകമ്പനം"
ചുംബനം കമ്പനം
മനസ്സിൻ ചൂരകലും
മധുര നൊമ്പരം
ഉള്ളിൻ്റെ ഉള്ളിലെ പ്രകമ്പനം
പ്രിയയുടെ സ്പർശങ്ങൾ
ഹൃദയതാളമാകെ മറിച്ചു
ഉയരുന്ന തോരാമനം
അനുരാഗത്തിന്‍റെ പ്രഭാവം
ഓരോ നിമിഷവും പാൽനിലാവായ്
നിറഞ്ഞു നിൽക്കുന്നു ആത്മാവിൽ
സ്വപ്നങ്ങളുടെ പുതുപ്പാതയിൽ
ഒപ്പം ചേർന്ന് നടക്കുന്നു ജീവിതം
കാമനയുടെ മൃദുസംഗീതം
മൊഴികളൊടുങ്ങി മൗനമാകുന്നു
ഒരേ തരംഗമാകെ ചേരുമ്പോൾ
മനസുകൾ തമ്മിൽ സമന്വയമാകുന്നു
ജീ ആർ കവിയൂർ
13 02 2025
Comments